ഹര്‍ ഘര്‍ തിരംഗ : ആഘോഷത്തില്‍ പങ്കാളിയായി മോഹന്‍ലാല്‍ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി

By parvathyanoop.13 08 2022

imran-azhar

 

 

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ'ക്ക് രാജ്യം ഒരുങ്ങി.ഇന്ന് മുതല്‍ സ്വാതന്ത്ര്യദിനമായ 15ാം തീയതി വരെ രാജ്യം ത്രിവര്‍ണ്ണശോഭയില്‍ തിളങ്ങും.ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മലയാളികളുടെ പ്രിയങ്കരനായ നടന്‍ മോഹന്‍ലാല്‍ ഹര്‍ ഘര്‍ തിരംഗ' യില്‍ പങ്കുചേര്‍ന്നു. എളമക്കരയിലെ തെ വീട്ടില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 'ഹര്‍ ഘര്‍ തിരംഗ' രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ഇന്ന് ഉയരും.ത്രിവര്‍ണ്ണ പതാക ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ ഭവനങ്ങളിലും ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തില്‍ പങ്കാളികളാകണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. സാഹോദര്യവും, സഹവര്‍ത്തിത്വവും, ദേശീയ ഐക്യവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പാക്കാനാണ് ബിജെപി തീരുമാനം.

 

 

 

OTHER SECTIONS