ഹര്‍ ഘര്‍ തിരംഗയില്‍ പങ്കാളിയായി മോഹന്‍ലാലും

By SM.13 08 2022

imran-azhar

 

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗയില്‍ പങ്കാളിയായി നടന്‍ മോഹന്‍ലാലും. കൊച്ചി എളമക്കരയിലെ വീട്ടിലാണ് താരം ദേശീയ പതാക ഉയര്‍ത്തിയത്.

 

ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്കു ചേരുന്നുവെന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കി. ഹര്‍ ഘര്‍ തിരംഗ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപത് കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ഹര്‍ ഘര്‍ തിരംഗ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

OTHER SECTIONS