ഹാര്‍വി ഭീകരരൂപി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് നടി

By SUBHALEKSHMI B R.14 Dec, 2017

imran-azhar

ലണ്ടന്‍: ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരായ ലൈംഗികാരോപണങ്ങള്‍ അവസാനിക്കുന്നില്ല. മെക്സിക്കന്‍~അമേരിക്കന്‍ നടി സല്‍മ ഹായെക് ആണ് ഏറ്റവും ഒടുവില്‍ ഹാര്‍വിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹാര്‍വി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും കൊല്ളുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് ഇപ്പോള്‍ 51 വയസ്സുളള സല്‍മ പറയുന്നത്. വര്‍ഷങ്ങളോളം ഹാര്‍വി തനിക്കൊരു "ഭീകരരൂപി' ആയിരുന്നുവെന്നു അവര്‍ പറയുന്നു.


2002ല്‍ പുറത്തിറങ്ങിയ "ഫ്രിഡ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നേരിട്ട അനുഭവങ്ങളാണ് സല്‍മ വെളിപ്പെടുത്തിയത്. സല്‍മയ ുടെ ആരോപണവുമായി ബന്ധപ്പെട്ട് ഹാര്‍വി ഇതുവരെ പ്രതികരിച്ചിട്ടില്ള.

 

ഇതുവരെ ആഞ്ജലീന ജോളിയും ഗിനത്ത് പാള്‍ട്രോയും ഉള്‍പ്പെടെ അന്പതിലധികം സ്ത്രീകള്‍ ഹാര്‍വിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍
ആരോപണങ്ങളെല്ളാം നിഷേധിച്ച ഹാര്‍വി സമ്മതമില്ളാതെ, ലൈംഗിക ഉദ്ദേശത്തോടെ ആരെയും ഇതുവരെ സമീപിച്ചിട്ടില്ളെന്നാണ് പ്രതികരിച്ചത്.

 

ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, ബെവേര്‍ലി ഹില്‍സ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ പൊലീസ് ഹാര്‍വിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേ ഷണം നടത്തുന്നുണ്ട്.

OTHER SECTIONS