ദിവ്യ സ്പന്ദനയുടെ വിവാഹ വാര്‍ത്ത: സത്യാവസ്ഥ വെളിപ്പെടുത്തി അമ്മ

By Neha C N.24 08 2019

imran-azhar

 

 

നടിയും കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദന വിവാഹിതയായെന്ന വാര്‍ത്തകളോട് പ്രതികരിച്ച് അമ്മ രഞ്ജിത. ദിവ്യ പോര്‍ച്ചുഗീസ് പൗരന്‍ റാഫേലിനെ ദുബായില്‍ വച്ച് രഹസ്യമായി വിവാഹം ചെയ്തുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മകളെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് രഞ്ജിത പറഞ്ഞു.

 

'ദിവ്യ വിവാഹത്തിന് തയ്യാറായിട്ടില്ല. അവള്‍ വിവാഹം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും അത് രഹസ്യമാക്കി വെയ്ക്കില്ല. എല്ലാവരെയും അറിയിക്കുന്നതായിരിക്കും. രമ്യയും റാഫേലുമായുള്ള ബന്ധം അവസാനിച്ചു. ഇരുവരും അവരവരുടേതായ തൊഴിലില്‍ തിരക്കായതോടെയാണ് ബന്ധത്തില്‍ അകല്‍ച്ചയുണ്ടായത്. എന്നിരുന്നാലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ദിവ്യയുടെ അമ്മ രഞ്ജിത പറഞ്ഞു.


ഒരു വര്‍ഷത്തിലേറെയായി ദിവ്യ റാഫേലുമായി പ്രണയത്തിലായിരുന്നു. അഭിനയ രംഗത്തോട് വിട പറഞ്ഞ ശേഷം ഇപ്പോള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. 2013- ല്‍ കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ദിവ്യ പതിനഞ്ചാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.

 

OTHER SECTIONS