100 കോടി രൂപവിലമതിക്കുന്ന സ്വപനവീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ

By online desk .27 10 2020

imran-azhar

മുംബൈ : 100 കോടി രൂപവിലമതിക്കുന്ന സ്വപനവീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ. ഒരു അപ്പാർട്ട്മെന്റ് ഡ്യൂപ്ലക്സ് പെന്റ് ഹൗസും മറ്റൊരു ഒറ്റ നിലയുള്ള വീടാണെന്നുമാണ് റിപ്പോർട്ടുകൾ വ്യവ്യക്തമാക്കുന്നത് .പുതുതായി വാങ്ങിയ അപ്പാർട്മെന്റുകൾക്ക് ഏകദേശം 97.5 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. മുംബൈയിലെ ജുഹു - വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാർട്ട്മെന്റുകൾ. കടലിലേക്ക് അഭിമുഖമായുള്ള ഈ അപ്പാർട്മെന്റ് അറേബ്യൻ കടലിന്റെ സുന്ദരമായ കാഴ്ച പ്രധാനം ചെയ്യുന്നതായി മുംബൈ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് 38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. 6500 ചതുരശ്ര അടി ടെറസുണ്ട്, കൂടാതെ കുടുംബത്തിന് 10 പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പ്രവേശനവും ലഭിക്കും. 

OTHER SECTIONS