ബോളിവുഡ് താരം അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു

By online desk .06 09 2020

imran-azhar

 

മുംബൈ : ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം നടൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു .”കോവിഡ് പൊസിറ്റീവായ വിവരം നിങ്ങളെ എല്ലാവരേയും അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് കുഴപ്പൊന്നുമില്ല. ലക്ഷണങ്ങളും ഉണ്ടായില്ല. ഡോക്ടര്‍മാരുടെയും അധികാരികളുടെയും ഉപദേശപ്രകാരം ഞാന്‍ വീട്ടിൽ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണ്.” അദ്ദേഹം കുറിച്ചു. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞാൻ എല്ലാവര്ക്കും നന്ദിപറയുന്നു.എന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചു നിങ്ങളെ അറിയിക്കും മനുഷ്യരാശി ഈ വൈറസിനെ മറികടക്കുമെന്ന് എനിക്കുറപ്പുണ്ട് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 

OTHER SECTIONS