ഐ എഫ് എഫ് കെ 2017 - മീഡിയ പാസ് വിതരണം ഇന്ന്

By Farsana Jaleel.07 Dec, 2017

imran-azhar

22ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ പാസ് ഇന്ന് നല്‍കും. ചലച്ചിത്ര മേളയുടെ പൊതുവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പാസ് വിതരണം ചെയ്യും. മീഡിയ പാസിനൊപ്പം പൊതു വിഭാഗത്തിനായി അനുവദിച്ച അധികം പാസുകളുടെ ബാക്കി വിതരണവും ഇന്ന് നടക്കും.


ഇന്നലെ മുതല്‍ ഡെലിഗേറ്റുകള്‍ക്കായുള്ള പാസ് വിതരണം ആരംഭിച്ചു.  രാവിലെ 11 മുതല്‍ രാത്രി ഏഴു മണിവരെയാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. 11,000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. മേളയുടെ ഭാഗമായുള്ള ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും നടന്നു. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും പാസ് വിതരണങ്ങള്‍ക്കുമായി 14 കൗണ്ടറുകളാണ് ടാഗോര്‍ തിയേറ്ററില്‍ സജ്ജമാക്കിയിരിക്കുന്നത്.

OTHER SECTIONS