കിടിലന്‍ പെര്‍ഫോമന്‍സുമായി പ്രണവ് മോഹന്‍ലാല്‍...! ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ഗാനം

By Online Desk .15 01 2019

imran-azhar

 

 

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ഗാനം പുറത്ത്. മോഹന്‍ലാല്‍ തന്‍്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരാരോ ആര്‍ദ്രമായി എന്ന ഗാനം പങ്കുവെച്ചത്.ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം. പുതുമുഖ താരം റേച്ചലാണ് നായികയായി എത്തുന്നത്. ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍ എന്നിവ‍ര്‍ ചിത്രത്തിലുണ്ട്.

 

ചിത്രത്തിന്‍്റെ ടീസ‍ര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ പ്രണവ് നായകനാകുന്ന ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ പ്രണവ് നായകനാകുന്ന ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് പഴയ ചിത്രത്തിന്റെ പേരില്‍ മാത്രമേ സാമ്യതയുള്ളൂ എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

 

എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നോട്ട് എ ഡോണ്‍ സ്റ്റോറി എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം അരുണ്‍ ഗോപിയുടെയും പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രം കൂടിയാണ്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

OTHER SECTIONS