ഫെഫ്ക അംഗങ്ങൾക്കുള്ള സൗജന്യ ജീവൻ രക്ഷാ മരുന്ന് വിതരണോദ്ഘാടനം കൊച്ചിയിൽ

By online desk .15 10 2020

imran-azhar

 

 

കൊച്ചി : ഫെഫ്ക അംഗങ്ങൾക്കുള്ള സൗജന്യ ജീവൻ രക്ഷാ മരുന്ന് വിതരണത്തിന്റെ ഉദ്‌ഘാടനം ഡ്രൈവേഴ്സ് യൂണിയൻ അംഗം ശ്രീ അനിലിന് നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ കൊച്ചിയിൽ നിർവ്വഹിച്ചു . ചടങ്ങിൽ വർക്കിങ്ങ് സെക്രട്ടറി ശ്രീ സോഹൻ സീനുലാൽ പങ്കെടുത്തു.കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷന്റെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോർ വഴിയാണ് മരുന്ന് ലഭിക്കുക .

 

മരുന്നിന് ഫെഫ്കയിൽ അപേക്ഷ നൽകിയ അംഗങ്ങൾ പ്രസ്തുത ശീട്ടും , ഫെഫ്ക ഐഡന്റിറ്റി കാർഡും , ആധാർ കാർഡുമായി മെഡിക്കൽ നീതി സ്റ്റോറുകളെ സമീപിച്ചാൽ മരുന്ന് ലഭിക്കും . മരുന്ന് സ്റ്റോക്കുണ്ടോയെന്ന് സ്റ്റോറിലെ ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ശ്രീ ബി ഉണ്ണികൃഷ്ണൻ അറിയിച്ചു . ഇത്‌ സംബന്ധിച്ച് എന്തെങ്കിലും തടസ്സം നേരിടുകയാണെങ്കിൽ വിവരം നേരിട്ട് ഫെഫ്ക ഓഫീസിൽ അറിയിക്കേണ്ടതാണ് . അപേക്ഷിച്ചിട്ടുള്ളവർ അവരവരുടെ ജില്ലയിലെ സൗകര്യപ്രദമായ സ്റ്റോറിൽ നിന്നും മരുന്ന് കൈപ്പറ്റേണ്ടതാണ്.  ജില്ല തിരിച്ചുള്ള വിതരണ കേന്ദ്രത്തിന്റെ വിശദശാംശങ്ങൾ താഴെ നൽകുന്നു.

 

കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അംഗങ്ങളെ സംരക്ഷിക്കാൻ ഫെഫ്ക കരുതൽ നിധി പദ്ധതിയിലൂടെ 5000 രൂപ ആദ്യമെ വിതരണം ചെയ്തിരുന്നു . പിന്നീട് ഓണ കൈനീട്ടം , ഓണക്കിറ്റ് , കോവിഡ് പരിരക്ഷാ ഇൻഷുറൻസ് , അന്നം പദ്ധതിയിലൂടെ ഭക്ഷണ വിതരണം , മാസ്ക് , ഗ്ലൗസ് , സാനിട്ടൈസറുകൾ എന്നിവയുടെ വിതരണം , 9 കോവിഡ് ബോധവൽക്കരണ ചിത്രങ്ങൾ ഇങ്ങിനെ ഒട്ടേറെ പദ്ധതികൾ ഫെഫ്ക നടപ്പിലാക്കിയതിന്റെ തുടർച്ചയായാണ് മരുന്നുകളുടെ വിതരണവും ഇപ്പോൾ നടക്കുന്നത് .

 

 

OTHER SECTIONS