By santhisenanhs.06 08 2022
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഇനിയ. ഒരു പ്രമുഖ മാധ്യമത്തിന് താരം നല്കിയ അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
സിനിമ മേഖലയിലെ സ്ത്രീസുരക്ഷിതത്വത്തെക്കുറിച്ച് ഉയരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം
സിനിമ സുരക്ഷിതമായ ഇടമാണെന്നേ തോന്നിയിട്ടുള്ളൂ. സെറ്റില്‍ വലിയ കെയറിങ് തോന്നാറുണ്ട്. നമ്മള് പോവേണ്ട വഴികള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ടുപോയാല്‍ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു. അഥവാ ഉണ്ടാകുന്നുവെങ്കില്‍ അത് നമ്മളായിട്ട് വളംവെച്ചുകൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കുമെന്നാണ് കരുതുന്നത്. കുടുംബത്തിലെ പരിപാടികള്‍ക്ക് പോകുംപോലെയാണ് ഷൂട്ടിങ്ങിന് പോവാറ്. ജോലി നിര്‍ത്താനും തുടരാനും സിനിമയില്‍ സ്വാതന്ത്ര്യവുമുണ്ട്.
ചെറുപ്പംതൊട്ടേ എന്റെ ഇടവും വലവും അച്ഛനും അമ്മയുമായിരുന്നു. എന്നെ പ്രോ?ഗ്രാമുകള്‍ക്ക് കൊണ്ടുപോയിരുന്നത് അവരായിരുന്നു. എല്ലാം അവരോട് ചര്‍ച്ച ചെയ്തേ ഞാന്‍ ചെയ്യാറുള്ളൂ. അച്ഛനമ്മമാരോട് ചര്‍ച്ച ചെയ്യുന്നതിനാല്‍ എനിക്കിതുവരെ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.