സൈന്യത്തെയും സിഖിനെയും അപമാനിക്കുന്നു; ലാല്‍ സിംഗ് ഛദ്ദക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം

By SM.12 08 2022

imran-azhar

 

മുംബൈ: ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ തിയേറ്ററില്‍ എത്തിയ ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍ രംഗത്ത്. ഇന്ത്യന്‍ സൈന്യത്തെയും സിഖിനെയും അപമാനിക്കുന്നതാണ് ചിത്രമെന്ന് മോണ്ടി പനേസര്‍ വിമര്‍ശനം ഉന്നയിച്ചു.

 

ഫോറസ്റ്റ് ഗംപ് യുഎസ് സൈന്യത്തിന് അനുയോജ്യമായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കുറഞ്ഞ ഐക്യു ഉള്ള പുരുഷന്മാരെ യുഎസ് സൈന്യത്തിലേക്ക് എടുത്തിരുന്നു. എന്നാല്‍ ഈ ചിത്രം ഇന്ത്യന്‍ സൈന്യത്തെയും സിഖിനെയും അപമാനിക്കുന്നതാണ്. ബോയ്‌കോട്ട് ലാല്‍ സിംഗ് ഛദ്ദ എന്നാണ് പനേസര്‍ ട്വിറ്ററില്‍ കുറിച്ചത്.

 

അതേസമയം തിയേറ്ററില്‍ ഇറങ്ങിയ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ആദ്യ ദിവസത്തില്‍ 11.50 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

ടോം ഹാങ്ക്‌സിന്റെ പ്രശസ്ത ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂര്‍, നാഗ ചൈതന്യ, മോന സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തിയത്.

OTHER SECTIONS