പറവ വ്യത്യസ്തം; സൌബിന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് ദുല്‍ഖര്‍

By Subha Lekshmi B R.09 Aug, 2017

imran-azhar

ഇതുവരെ കണ്ട ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ചിത്രമായിരിക്കും നടന്‍ സൌബിന്‍ ഷാഹിറിന്‍റെ കന്നി സംവിധാന സംരംഭമായ പറവയെന്ന് ഡിക്യു. ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറക്കുന്പോഴാണ് ഈ സിനിമ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്ന് താന്‍ ഉറപ്പുനല്‍കുന്നതായി ദുല്‍ഖര്‍ കുറിച്ചത്. സൌബിന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.

 

പറവയില്‍ ദുല്‍ഖര്‍ അതിഥി താരമായെത്തുന്നു. പറവയിലെ തന്‍െറ ഇഷ്ടഗാനം എന്നു പറഞ്ഞ് ദുല്‍ഖര്‍ നേരത്തേ ഒരു വിഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. പ്യാര്‍ പ്യാര്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും റെക്സ് വിജയനാണ്. അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്നാണ് പറവ നിര്‍മ്മിക്കുന്നത്. ഹരിശ്രീ അശോകന്‍, സൈനുദ്ദീന്‍, അബി എന്നിവരുടെ മക്കളായ ഷെയ്ന്‍ നിഗം, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് പറവ.

OTHER SECTIONS