പിള്ളേരൊക്കെ വഴി മാറിക്കോ .. ലാലേട്ടൻ എത്തി ജിമിക്കി കമ്മലിനു ചുവടുമായി ...

By DM.24 Sep, 2017

imran-azhar

മോഹന്‍ലാല്‍- ലാൽ ജോസ് കൂട്ടുകെട്ടില്‍ പിറന്ന എന്റമ്മേടെ ജിമിക്കി കമ്മലാണ് ഇപ്പോള്‍ ചര്‍ച്ച. ജിമിക്കി കമ്മലിന്റെ വീഡിയോ ഗാനം കണ്ടത് 20 മില്യന്‍ പേരാണ്. കേരളമൊട്ടാകെ ഈ ഗാനം ഏറ്റെടുത്തിരുന്നു. സ്‌കൂള്‍ കോളുജ് ഓഫീസുകളില്‍ ഈ ഗാനം തരംഗം സൃഷ്ടിച്ചു. ഇതിന്റെ നിരവധി വീഡിയോകള്‍ യൂട്യൂബിലുണ്ട്. കുട്ടികളും മുതിര്‍ന്നവരും മറ്റും ഈ ഗാനത്തിന് ചുവടുവെയ്ക്കുന്നതിന്റെ തകര്‍പ്പന്‍ വീഡിയോകള്‍ യൂട്യൂബില്‍ തരംഗമാണ്. എന്നാൽ ഒടുവിൽ സാക്ഷാൽ ലാലേട്ടൻ തന്നെ ജിമിക്കി കമ്മലിന് ചുവടു വച്ചു.. ഗാനം കാണാം -

Click Here - Watch Jimikki Kammal MOHANLAL Dance

കേരളത്തില്‍ പിറന്ന ഈ ജിമിക്കി ഇപ്പോള്‍ കടല്‍ കടന്നിരിക്കുകയാണ്. കേരളത്തില്‍ തരംഗം സൃഷ്ടിച്ച ഈ ഗാനം ബിബിസി ചാനൽ വരെ ഏറ്റെടുത്തിരിക്കുന്നു.


കേരളത്തില്‍ നിരവധിപേര്‍ ഈ ഗാനത്തിന് ചുവടുവെച്ചെങ്കിലും മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ചത് എറണാകുളത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അദ്ധ്യാപിക ഷെറിലും വിദ്യാര്‍ത്ഥികളുമായിരുന്നു. ഇവരുടെ നൃത്തച്ചുവടുകളടങ്ങിയ വീഡിയോ ഇതുവരെയായി കണ്ടത് 16 മില്യണ്‍ പേരാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

OTHER SECTIONS