ജാലിയൻ വാലാ ബാഗ് പ്രോമോ ഗാനം വൈറൽ , വിജയ് സേതുപതി കാത്തിരിക്കുന്നു.

By Online Desk.23 Apr, 2018

imran-azhar

 

"പ്രോമോസോങ് കണ്ടു ഇഷ്ട്ടപെട്ടു. ചിത്രത്തിനായി കാത്തിരിക്കുന്നു " - വിജയ് സേതുപതി.

 

ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രത്തിന്റെ പ്രൊമോസോങ് കണ്ട് തമിഴ് സൂപ്പർ താരം വിജയ് സേതുപതി ഇങ്ങനെ അഭിപ്രായപ്പെടുന്നത്. പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ അഭിനേഷ് അപ്പുകുട്ടൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'ജാലിയൻ വാലാ ബാഗ്' എന്ന ചിത്രത്തിന്റെ പ്രൊമോസോങ് കണ്ടതിനുശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജാലിയൻവാലാബാഗിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ വിജയ് സേതുപതി തന്റെ ഫേസ് ബുക്ക് പേജിലൂടെ അനൗൺസ് ചെയിതിരുന്നു. അതിനു പിന്നാലെ ചിത്രത്തിന്റെ പ്രൊമോ സോങ് കൂടി അദ്ദേഹം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പ്രൊമോസോങ് കണ്ടതിനു ശേഷം സംവിധായകനെ നേരിട്ട് വിളിച്ചാണ് വിജയ് സേതുപതി തന്റെ അഭിനന്ദനങ്ങൾ അറിയിച്ചത്.


മെക്സിക്കൻ അപാരതയിലെ' കട്ടകലിപ്പ് എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ജാലിയൻവാലാബാഗ്. ചിത്രത്തിലെ 'താനാന' എന്ന് തുടങ്ങുന്ന പ്രൊമോസോങ് പാടിയിരിക്കുന്നത് തമിഴകത്തു ഏറ്റവും അടുത്ത് സൂപ്പർ ഹിറ്റ് ആയ 'സൊഡക്ക്മേലെ' എന്ന ഗാനം ആലപിച്ച ആന്റണി ദാസൻ ആണ്. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ഛായാഗ്രഹണം സജിദ് നാസിർ. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിരൂപക പ്രശംസ പിടിച്ചു പറ്റിയ അരുവി സിനിമയുടെ എഡിറ്റർ റെയ്മണ്ട് ഡെറിക് ക്രാസ്‌റ്റ ആണ്. ഗാനത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് ഈ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവായ രംഗനാഥ്‌ രവിയാണ്.


സ്റ്റോറീസ് & തൊട്ട്സിന്റെ ബാനറിൽ ലിന്റോ തോമസും, പ്രിൻസ് ഹുസ്സൈനും ചേർന്നാണ് ചിത്രം നിർമ്മിച്ചിചിരിക്കുന്നത്. കമ്മട്ടിപാടം ഫെയിം ഷാലു റഹീം, സലാലാ മൊബൈൽസ് ഫെയിം അൻവർ ഷെരീഫ്, മെക്സിക്കൻഅപാരത സംവിധായകൻ ടോം ഇമ്മട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വിഷ്ണു ഗോവിന്ദ്, സുധി കോപ, സുബീഷ് സുധി, ബാലാജി ശർമ്മ, രാജേഷ് ശർമ്മ, അജിത് തലപ്പള്ളി, ജസ്റ്റിൻ, ഷാനിഫ് മരക്കാർ എന്നിവരാണ് മാറ്റ് താരങ്ങൾ.

OTHER SECTIONS