എന്താ പാപ്പാ സ്റ്റെല്ല ചേച്ചിയുമായി കണ്ണും കണ്ണും.. വിഡിയോ കാണാം.

By Shahnas.12 Jan, 2018

imran-azhar

 

ജയസൂര്യ നായകനായെത്തിയ ആട് ടൂവിലെ തിയേറ്ററുകളിലെത്താത്ത രംഗങ്ങള്‍ ഇപ്പോള്‍ യൂട്യൂബില്‍. ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്ത രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ യൂട്യൂബിലൂടെ പുറത്തുവിട്ടത്. ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രമായ ഷാജി പാപ്പന്റെ വീട്ടില്‍ നടക്കുന്ന ചില രംഗങ്ങളാണ് ആരാധകര്‍ക്കായി പുറത്തുവിട്ടത്.

 

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിനായകന് അപകടം സംഭവിച്ചിരുന്നു. ചിത്രത്തില്‍ ഏറെ കയ്യടി നേടിയ ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ് സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. അപകടം സംഭവിക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു.

സംഭവത്തെ കുറിച്ച് വിശദീകരണവുമായ നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞിതങ്ങനെ- 'വിനായകന്‍ പുറകിലോട്ട് ബോംബെറിയുന്ന രംഗമാണ്. എന്നാല്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ പൊട്ടിത്തെറിച്ചു. തീ വിനായകന്റെ ജീപ്പിനടുത്തുവരെ എത്തി. വിനായകന്റെ തലയുടെ പിന്‍ഭാഗം ചൂടായിരുന്നു. ഉടന്‍ തന്നെ രണ്ട് ബക്കറ്റ് വെള്ളമെടുത്ത് ഒഴിച്ചു. നമ്മള്‍ വിചാരിച്ചു രണ്ടു മൂന്നു പേര്‍ തീര്‍ന്നെന്ന്. കാരണം നാട്ടുകാരൊക്കെ കൂടി നില്‍ക്കുകയായിരുന്നു. നിര്‍മ്മാതാവ് എന്ന നിലയില്‍ ഏറ്റവും പേടി സെറ്റില്‍ അപകടമുണ്ടാവുന്നതാണ്.'

OTHER SECTIONS