മമ്മൂട്ടിയെ മാത്രമല്ല ജോയ് മാത്യുവിനെ കാണാനും വയനാട്ടില്‍ ജനപ്രവാഹം

By Farsana Jaleel.12 Oct, 2017

imran-azhar

 

മമ്മൂട്ടിയുടെ പുതിയ ചിത്രമായ അങ്കിളിന്റെ ചിത്രീകരണവും വയനാടുമാണ് ഇപ്പോള്‍ വയനാട്ടിലെ വിശേഷം. അങ്കിളിന്റെ ചിത്രീകരണത്തിന് മമ്മൂട്ടി വയനാട്ടില്‍ എത്തിയത് വയനാടിന്‍ മക്കള്‍ക്ക് ആവേശമായിരുന്നു. തന്നെ സ്നേഹിക്കുന്ന ആരാധകരെ മമ്മൂക്ക നിരാശരാക്കിയിരുന്നില്ല.

 

അങ്കിളിന്റെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുമ്പോള്‍ ഒരു ജില്ല മുഴുവന്‍ മമ്മൂട്ടിയെ നേരിട്ട് കാണാന്‍ ലൊക്കേഷനില്‍ എത്തിയ കാഴ്ച്ചയാണിപ്പോള്‍ വായനാട്ടില്‍. മമ്മൂട്ടിയെ കാണാനെത്തിയ പോലെ വന്‍ജനാവലിയായിരുന്നു ജോയ് മാത്യുവിനും. വയനാട് പുല്‍പ്പള്ളിയില്‍ നിന്നുള്ള വിഡിയോ ആണ് ജോയ് മാത്യു ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

വയനാടാണ് അങ്കിളിന്റെ പ്രധാന ലൊക്കേഷന്‍. ഗിരീഷ് ദാനോദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍. കഥയും തിരക്കഥയും ജോയ് മാത്യുവാണ്.

 

OTHER SECTIONS