കെ.ജി.എഫ്. ചാപ്റ്റർ 3; ഫാൻ മെയ്ഡ് ട്രെയ്ലർ ശ്രദ്ധേയം

By santhisenanhs.27 06 2022

imran-azhar

 

കെ.ജി.എഫ്. ചാപ്റ്റർ 3ന്റെ ഫാൻ മെയ്ഡ് ട്രെയ്ലർ ശ്രദ്ധേയമാകുന്നു. സിനിമാറ്റിക് പ്രൊ സ്റ്റുഡിയോ എന്ന യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ട്രെയ്ലർ ഇതിനോടകം 2.4 ദശലക്ഷം പേരാണ് കണ്ടത്. ആക്ഷൻ രംഗങ്ങൾക്കു പ്രാധാന്യം നൽകി ഒരുക്കിയിരിയ്ക്കുന്ന ട്രെയ്ലർ തീം സോങ്ങിന്റെ അകമ്പടിയിലുള്ള മനോഹരമായ ദൃശ്യ വിരുന്നാണ്

 

 

ഇന്ത്യൻ സിനിമാലോകത്ത് ഏറെ ചലനമുണ്ടാക്കിയ കന്നഡ ചിത്രമാണ് കെ.ജി.എഫ്. യഷ് നായകനായ ചിത്രം മൊഴിമാറ്റി തമിഴ്, മലയാളം, ഹിന്ദി, തെലുഗു അടക്കം വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രദർശനത്തിനെത്തുകയും ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ വൻവിജയമാകുകയും ചെയ്തിരുന്നു.

 

കോലാർ ഗോൾഡ് ഫീൽഡിന്റെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകൻറെ കഥ പറഞ്ഞ ചിത്രം യാഷ് എന്ന താരത്തിന്റെ മൂല്യം ഉയർത്തി. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരുപ്പിലാണ് ആരാധകർ.

 

നായകൻ യഷിനുപുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ എത്തിയിരുന്നു. അധീര എന്ന വില്ലൻ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തിയത്.

 

പ്രകാശ് രാജ്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റുതാരങ്ങൾ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂരാണ് നിർമ്മിച്ചത്

 

OTHER SECTIONS