തിയേറ്റർ അടക്കി വാഴാൻ കാലയെത്തി

By Online Desk.08 Jun, 2018

imran-azhar

തിയേറ്റർ അടക്കി വാഴാൻ കാലയെത്തി, സാധാരണക്കാരനായ അസാധരണക്കാരന്‍ എന്ന് വേണം കാലയിലെ കരിക്കാലനെ വിശേഷിപ്പിക്കാൻ, രഞ്ജനികാന്ത് എന്ന സ്റ്റൈൽ മന്നൻ മണ്ണിലിറങ്ങി നിന്ന് സാദാരണക്കാരിലൊരാളായി ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മികച്ച ഒന്ന് തന്നെയാണ് കാല . രജനീകാന്തെന്ന സൂപ്പര്‍താരത്തിന്റെ ഇമേജിനെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം രജനീകാന്തെന്ന രാഷ്ട്രീയ നേതാവിന്റെ ബിംബവത്കരണം കൂടിയാണ് കാല ലക്ഷ്യമിടുന്നതെന്ന് തീര്‍ത്തുപറയാം. ഹ്യൂമറിന്റെയും പ്രണയത്തിന്റെയും മാസ്സ് ആക്ഷൻസിന്റെയും അതിവൈകാരികതയുടെയുമെല്ലാം കട്ട കൊമ്പിനേഷനാക്കി ആസ്വാദകരെ ആസ്വാദനത്തിന്റെ മുൾമുനയിൽ നിർത്താൻ സംവിധായകൻ പാ രഞ്ജിത്തിന് സാധിച്ചു എന്നത് തിയേറ്റർ പ്രതികരണങ്ങളിൽ വ്യക്തമാണ് .

സാധാരണക്കാരായ നഗര നിവാസികളുടെ എല്ലാ ബുദ്ധിമുട്ടുകളുടെയും പ്രശ്‌നങ്ങളുടെയും കാലനായി നിലകൊള്ളുന്നതാണ് രജനി അവതരിപ്പിക്കുന്ന കരികാലന്‍ എന്ന കഥാപാത്രം.ഇന്ത്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയാണ് സിനിമയുടെ പശ്ചാത്തലം.ധാരാവിയുടെ ജീവിത സാഹചര്യങ്ങളും അവസ്ഥകളും പച്ചക്ക് പകർത്തിയെടുത്തിരിക്കുന്നു എന്നത് ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ് ,ആ കാര്യത്തിൽ സിനിമാട്ടോഗ്രാഫർക്ക് മുഴുവൻ മാർക്കും കൊടുക്കാം. ചേരിക്കാർക്കിടയിലെ ഏക സ്വരമാണ് കരികാലൻ ,ലോക്കൽ നേതാവിന്റെ ധാരാവിയിലുള്ള കച്ചവട താല്പര്യങ്ങളോട് പ്രദേശ നിവാസികൾക്ക് സമരം ചെയ്യേണ്ടി വരുന്നു .ചേരിക്കാരുടെ ശത്രുക്കളുടെ അന്തകനായി നിലകൊള്ളുന്ന കാലക്ക് മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന സ്വഭാവമാണ് .

മാസ് ഡയലോഗുകളും മാസ് ആക്ഷനുമെല്ലാം അടിയുറപ്പുള്ള രാഷ്ട്രീയപശ്ചാത്തലത്തില്‍ പറയുമ്പോള്‍ കാല ഒരു മാസ് പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്റർടൈൻമെന്റ് കൂടിയായി മാറുന്നു. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെഅവസ്ഥകളും രാഷ്ട്രീയവും കാല ചര്‍ച്ചചെയ്യുന്നതിലൂടെ സിനിമ അളവറ്റ സാമൂഹ്യപ്രതിബദ്ധത പുലർത്തുന്നു . തിരക്കഥയും സംവിധാനവും മികച്ചു നില്‍ക്കുന്ന കാലയില്‍ പാ രഞ്ജിത് എന്ന സംവിധായകന്റെ എല്ലാം തികഞ്ഞ ഒരു കലയാണ് കാല എന്നു തന്നെ പറയാം

OTHER SECTIONS