ഹണിമൂണിന് പോകാന്‍ റെഡിയായി കാജല്‍ അഗര്‍വാളും ഗൗതമും

By online desk .07 11 2020

imran-azhar

 

 

പ്രേക്ഷകര്‍ ആഘോഷമാക്കിയ താര വിവാഹമായിരുന്നു നടി കാജല്‍ അഗര്‍വാളിന്റേത്. ഒക്ടോബര്‍ 30 ന് ആയിരുന്നു ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലുവുമായുളള നടിയുടെ വിവാഹം നടന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് മുംബൈയിലെ താജ് ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കാജല്‍- ഗൗതം വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടി തന്നെയാണ് തന്റേ ആരാധകര്‍ക്കായി വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

 

 

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കാജല്‍ അഗര്‍വാള്‍. ഇപ്പോള്‍ വൈറലാകുന്നത് നടി പങ്കുവെച്ച പുതിയ ചിത്രമാണ്. ഹണിമൂണിന് പോകാനുള്ള ഒരുക്കത്തിലാണ് കാജലിപ്പോള്‍. നടിയുടേയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്‌പോര്‍ട്ടുകളുടെയും ചിത്രമാണ് കാജല്‍ പങ്കുവെച്ചിരിക്കുന്നത്. ബാഗുകള്‍ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരങ്ങള്‍ക്ക് യാത്രാ ആശംസ നേര്‍ന്ന് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

 


വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി വിവാഹിതയാകാന്‍ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. കാജല്‍ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ഒക്ടോബര്‍ 30 ന് മുംബൈയില്‍, അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങില്‍ വെച്ച് ഗൗതം കിച്ച്ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാല്‍ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഇക്കാലമത്രയും നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങള്‍ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി.' കാജല്‍ കുറിച്ചു. വിവാഹത്തിന് ശേഷവും പ്രേക്ഷകരുടെ അനുഗ്രഹം തേടി നടി രംഗത്തെത്തിയിരുന്നു.

 


തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെയാണ് കാജല്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്.2004ല്‍ പുറത്തിറങ്ങിയ ക്യൂന്‍..! ഹോ ഗയാ നാ എന്ന ബോളിവഡ് ചിത്രത്തിലൂടെയാണ് നടിയുടെ സിനിമ പ്രവേശനം. എന്നാല്‍ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യന്‍ സിനിമകളിലൂടെയായിരുന്നു. വിജയ്, രാം ചരണ്‍, കമല്‍ഹാസന്‍, അല്ലു അര്‍ജുന്‍ എന്നിങ്ങനെ മുന്‍നിര നായകന്മാരുടെ ഭാഗ്യ നായികയായി തളങ്ങുകയായിരുന്നു. നടിയുടെ ചിത്രങ്ങളെല്ലാം തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിലും നടിക്ക് മികച്ച ആരാധകരുണ്ട്. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും നടി പറഞ്ഞിട്ടുണ്ട്.

 

 

OTHER SECTIONS