കലാശാല ബാബു ഗുരുതരാവസ്ഥയില്‍

By Online Desk.13 Jan, 2018

imran-azhar


കൊച്ചി. നടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ സര്‍ജറിക്ക് വിധേയനാക്കുന്നതിനിടെ സ്േ്രടാക്ക് വന്ന് ഗുരുതരാവസ്ഥയിലാകുകയായിരുന്നു.
നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 1977ല്‍ പുറത്തിറങ്ങിയ 'ഇണയെ തേടി' എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.