ആരേയും ചിരിപ്പിക്കുന്ന അടിപൊളി ഗാനവുമായി കാളിദാസനിപ്പോള്‍ ലൈവിലാണ്

By Farsana Jaleel.04 Nov, 2016

imran-azhar

ആരേയും ചിരിപ്പിക്കുന്ന അടിപൊളി ഗാനവുമായി കാളിദാസനിപ്പോള്‍ ലൈവിലാണ്. നഗരത്തില്‍ അടിച്ചു പൊളിക്കുന്ന ഒരു ചുള്ളന്‍ ചുണക്കുട്ടനായാണ് ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 'മീന്‍ കൊഴമ്പും മണ്‍ പാനൈയും' എന്ന ചിത്രത്തിലെ 'ഹേയ് പുത്ര ജയ പൂവേ' എന്നു തുടങ്ങുന്ന ഗാനമാണിത്.

ആരുകണ്ടാലും ചിരിച്ചുപോകുന്ന കാണാന്‍ അതിലേറെ രസമുള്ള ഈ ഗാനം യുവതലമുറയെ ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. യുവത്വത്തിന്റെ കുസൃതികളടങ്ങിയ ഈ ഗാനം തികച്ചും വ്യത്യസ്തമാണ്. മഥന്‍ കര്‍ക്കിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഇമ്മാനാണ്.അമുദേശ്വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ പ്രഭുവിന്റെ മകനായാണ് കാളിദാസ് ഈ ചിത്രത്തിലെത്തുന്നത്. ദുഷ്യന്ത് രാംകുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബാലതാരത്തില്‍ നിന്നു നടനായി മാറിയ കാളിദാസ് നേരത്തെ തന്നെ ചര്‍ച്ചകളിലിടം നേടിയിരുന്നു. അഷ്‌ന സവേരിയും പൂജാ കുമാറുമാണ് മറ്റു നായികമാര്‍. ചിത്രം ഈ മാസം 11നു തിയേറ്ററുകളിലെത്തും.

OTHER SECTIONS