കല്ലായി എഫ് എമ്മിന്റെ ട്രൈലെര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു

By Raji Mejo.06 Feb, 2018

imran-azhar

കൊച്ചി: ശ്രീനിവാസന്‍ ചിത്രം കല്ലായി എഫ്് എമ്മിന്റെ ട്രൈലെര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ജാക്കി ഷ്റോഫ്, സുനില്‍ ഷെട്ടി, ഇര്‍ഫാന്‍ പഠാന്‍, മുഹമ്മദ് റഫിയുടെ മകന്‍ ഷാഹിദ് റഫി, പി ജയചന്ദ്രന്‍, ലാല്‍ ജോസ്, ഗോപി സുന്ദര്‍, കാര്‍ത്തിക്, ആന്റണി വര്‍ഗ്ഗീസ്, അരുണ്‍ ഗോപി, സച്ചിന്‍ ബാലു, അനീഷ് ജി മേനോന്‍, മറീന മൈക്കല്‍ കുരിശിങ്കല്‍ തുടങ്ങിയവരും മറ്റു അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

 

 

വിനീഷ് മില്ലേനിയം കഥയെഴുതി സംവിധാനം നിര്‍വഹിച്ച കല്ലായി എഫ് എമ്മില്‍ ശ്രീനിവാസന്‍ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായി വേഷമിടുന്നു.

 

ശ്രീനാഥ് ഭാസി, പാര്‍വതി രതീഷ്, അനീഷ് ജി മേനോന്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, സുനില്‍ സുഖദ, കൃഷ്ണ പ്രഭ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. സാജന്‍ കളത്തില്‍ ഛായാഗ്രഹണവും ശലീഷ് ലാല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗോപി സുന്ദറും സച്ചിന്‍ ബാലുവുമാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. 9ന് തീയേറ്ററുകളില്‍ എത്തുന്ന ഈ ചിത്രം സന്തോഷ് കുമാര്‍ ടി വിയും ഷാജഹാന്‍ ഒയാസിസും ചേര്‍ന്നാണ് ലോര്‍ഡ് കൃഷ്ണ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.