കറുത്ത സത്യം; ബോളിവുഡിൽ ലൈംഗിക ചൂഷണം സാധാരണം; കങ്കണ

By santhisenanhs.03 05 2022

imran-azhar

 

ലൈംഗിക ചൂഷണം സിനിമ മേഖലയിൽ സാധാരണമാണെന്ന് ബോളിവുഡ് താരം കങ്കണ റണൗത്ത്. ബോളിവുഡിലെ കറുത്ത സത്യങ്ങൾ എന്ന് വിശേഷിപ്പിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കങ്കണ അവതാരകയായ ഒരു റിയാലിറ്റി ഷോയിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്.

 

ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വളരെ സാധാരണമാണെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച് സിനിമ, ഫാഷൻ മേഖലകളിൽ. നമ്മൾ എത്രമാത്രം പ്രതിരോധിച്ചാലും, അത് സത്യമാണ്. ഇത് നിരവധി അവസരങ്ങൾ നൽകുമ്പോൾ, നിരവധി സ്വപ്നങ്ങളെ തകർക്കുകയും ആളുകളെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. ഇതാണ് കറുത്ത സത്യം, കങ്കണ പറഞ്ഞു.

 

ബോളിവുഡിലെ മീ ടൂ പ്രസ്ഥാനത്തെക്കുറിച്ചും കങ്കണ പറയുന്നു. മീ ടു ആരോപണവുമായി എത്തിയ സ്ത്രീകൾ ഇപ്പോൾ അപ്രത്യക്ഷരായിരിക്കുന്നു. എത്ര പേർ വന്നോ അവരൊക്കെ ഈ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷരായി. ഞാൻ അവരെ സപ്പോർട്ട് ചെയ്യുമ്പോൾ ഇൻഡസ്ട്രിയിൽ നിന്നും ഞാനും പുറത്താകുന്നു എന്ന് കങ്കണ കൂട്ടിച്ചേർത്തു.

 

ഷോയിലെ സൈഷ ഷിൻഡെ എന്ന മത്സരാർത്ഥി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കങ്കണ ഇക്കാര്യങ്ങൾ സംസാരിച്ചത്. വളരെ ഇഷ്ടമുള്ള ഡിസൈനർമാരിൽ ഒരാൾ തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച സംഭവമാണ് സൈഷ വെളിപ്പെടുത്തിയത്.

OTHER SECTIONS