ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല; കണ്ണൻ സാഗറിന്റെ പോസ്റ്റ് വൈറൽ

By santhisenanhs.25 09 2022

imran-azhar

 

സുരേഷ് ഗോപിയെ നാകയാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മേ ഹൂം മൂസ. ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ


കണ്ണൻ സാഗറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

 

ജീവിതത്തിൽ മറക്കാത്ത ഒരുപാട് നിമിഷങ്ങളിൽ കൂടി കടന്നുപോയ ദിനങ്ങൾ ആയിരുന്നു മേ ഹും മൂസാ എന്ന ജിബു ജേക്കബ് ഫിലിമിൽ തുടക്കമിട്ടത് മുതൽ എനിക്ക് കിട്ടിയ സന്തോഷം. ഞാൻ ഓടിഷനിൽ പങ്കുകൊണ്ടു. പതിനായിരകണക്കിന് അംഗങ്ങൾ പങ്കെടുത്തു അതിൽനിന്നും ആയിരം പേരെ സെലക്ട്‌ ചെയ്തു, അതിൽനിന്നും അഞ്ഞൂറുപേരോളം വീണ്ടും തിരഞ്ഞെടുത്തു. സിനിമയിൽ ഇവർക്കൊക്കെ വേഷങ്ങൾ നൽകി ഗ്രാമത്തിലെയും മറ്റു സ്ഥലങ്ങളിലെയും കഥാപാത്രങ്ങളായി. ഈ എളിയവനും കിട്ടി ആ ഗ്രാമത്തിലെ ബാർബർ ഷോപ്പ് നടത്തുന്ന ഒരാളായി വേഷം.

 

താടിയും മുടിയും വളർത്തിയ മൂസയുടെ കോലം എന്നിൽ കൂടി മാറിമറിയുന്നു. സുന്ദരനും സുമുഖനുമായ മൂസയുടെ മുഖം കടയിൽ നിന്നും പുറത്തിറങ്ങുന്ന ഗ്രാമീണർ കാണുന്നു അവർ ആരവം മുഴക്കുന്നു. കെട്ടിയൊരു പിടിത്തം പിടിച്ചു ഞാൻ, മൂസ എന്നെ ചേർത്തുനിർത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണൻ സാഗർ എന്ന ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ജിബു ജേക്കബ് എന്ന വെള്ളിമൂങ്ങ ചെയ്ത സംവിധായകന്റെ കരിയറിൽ ഒരു സൂപ്പർ ഹിറ്റ്‌ സിനിമയുടെ ഭാഗമായതിൽ അതിരുറ്റ സന്തോഷം. നാട്ടുകാരനായ വിഷ്ണു നമ്പൂതിരിയുടെ ചായഗ്രഹണം അത്ഭുതപ്പെടുത്തും. മലയാളത്തിൽ പറഞ്ഞിട്ടില്ലാത്ത കഥയാണ് രൂപേഷ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ മേ ഹും മൂസാ. തോമസ് തിരുവല്ലയും, കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ശ്രീ ഡോ. റോയിയും ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. ഡയറക്ടർ ജിബു ജേക്കബ് സർ പറഞ്ഞ ഒരു വാക്കുകൂടി എഴുതി ചേർക്കട്ടെ, ഈ സിനിമ കണ്ടിറങ്ങിയാൽ നിങ്ങളുടെ കൂടെ മൂസാക്കായെ വീട്ടിൽ കൊണ്ടുപോകും കാരണം മൂസാ നിങ്ങളുടെ മനസ്സിൽ നിന്നും മാറില്ല തീർച്ച…

OTHER SECTIONS