ആരുടെയൊക്കെയോ കൈകള്‍ എനിക്ക് നേരെ നീണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേയ്ക്ക് ഓടി: കാതല്‍ സന്ധ്യ

By Farsana Jaleel.20 Mar, 2017

imran-azhar

 

 

കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരുന്നു അത്. ആ ഷോക്കിനെ കുറിച്ച് കാതല്‍ സന്ധ്യ വെളിപ്പെടുത്തുന്നു. 16 വയസ്സുള്ളപ്പോള്‍ കാതല്‍ സന്ധ്യ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നേരിടേണ്ടി വന്ന സംഭവത്തെ കുറിച്ചാണ് താരം പങ്കുവെയ്ക്കുന്നത്. ഒരു സ്‌കൂളില്‍ വെച്ച് ഷൂട്ടിംഗ് നടക്കുമ്പോള്‍ താന്‍ അമ്മയ്‌ക്കൊപ്പം ഒരു ക്ലാസ് മുറിയിലായിരുന്നു. ഷോട്ട് റെഡിയായപ്പോള്‍ ക്യാമറയ്ക്ക് മുന്നിലേയ്ക്കു പോയ താന്‍ അഭിനയിച്ചു കഴിഞ്ഞ് തിരിച്ച് അമ്മയുടെ അടുത്തേയ്ക്ക് പോകുമ്പോള്‍ ഒറ്റയ്ക്കായിരുന്നെന്നും കാതല്‍ സന്ധ്യ വെളിപ്പെടുത്തി.

 

അമ്മയുടെ അടുത്തേയ്ക്ക് മടങ്ങവെ ഷൂട്ട് കാണാനായി വന്നവര്‍ തന്നെ പൊതിഞ്ഞുവെന്നും ആരുടെയൊക്കെയോ കൈകള്‍ തനിക്ക് നേരെ നീണ്ടപ്പോള്‍ ഉറക്കെ കരഞ്ഞു കൊണ്ട് താന്‍ അമ്മയുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നെന്നും സന്ധ്യ വ്യക്തമാക്കി. ഒരു കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ഷോക്കായിരുന്നെന്നും സന്ധ്യ പറഞ്ഞു.

 

ആരെങ്കിലും തന്നെ ഉപദ്രവിക്കുമോയെന്ന ഭയത്താല്‍ താന്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് പോകാതെയായെന്നും സമൂഹം തന്നെ എന്തിനാണിങ്ങനെ കാണുന്നതോര്‍ത്ത് രോഷം കൊണ്ടിട്ടുണ്ടെന്നും അതോടൊപ്പം മനസ്സില്‍ വലിയ പേടിയും കയറി കൂടി മാസങ്ങളോളം ആ പേടി ഉള്ളില്‍ കിടന്നതായും സന്ധ്യ പറഞ്ഞു.

OTHER SECTIONS