മഴവില്‍ കാവിലെ.. പ്രേക്ഷക ഹൃദയത്തിൽ നൊമ്പരമായി കിണർ ഗാനം.

By Online Desk.18 Feb, 2018

imran-azhar

എം എ നിഷാദ് കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന 'കിണര്‍' സിനിമയുടെ പുതിയ ഗാനം ഇറങ്ങി. തമിഴ് ഭാഷയിലും ഈ ചിത്രം തീയേറ്ററുകളില്‍ എത്തും. 'കേണി' എന്നാണ് തമിഴ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരളം - തമിഴ് നാട് അതിര്‍ത്തിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജോയ് മാത്യു, അനു ഹസന്‍ എന്നിവര്‍ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി 23നു പ്രദർശനത്തിനെത്തും.

ഡോ. അന്‍വര്‍ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഒരു ഗാനത്തിന് കല്ലറ ഗോപനും ഈണം പകര്‍ന്നിട്ടുണ്ട്. പശ്ചാത്തല സംഗീതം ബിജിബാലിന്റെതാണ്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‌സിന്റെ ബാനറില്‍ സജീവ് പി കെയും ആന്‍ സജീവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.