ഹ്യൂമറും ഹൊററും.. വീണ്ടുമൊരു ക്ലീന്‍ എന്റര്‍ടെയ്‌നറുമായി സുഗീത്; വരുന്നു

By Online Desk.18 Jul, 2018

imran-azhar

നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സുഗീത് തികച്ചും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് "കിനാവള്ളി". കണ്ണന്താനം ഫിലിംസിന്‍റെ ബാനറില്‍ മനേഷ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

 

വലിയൊരു എസ്റ്റേറ്റ് ബംഗ്ലാവാണ് ഈ ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍. ആറ് പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചു കുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നിവരാണ്. ഇവരുടെ തീവ്രമായ സൗഹൃദത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥാപുരോഗതി.
വിവേകും അജിത്തും ഓര്‍ഫനേജില്‍നിന്നും എത്തിയവരാണ്. വിവേകിന്‍റെ മറ്റ് സുഹൃത്തുക്കളാണ് സുധീഷ് ഗോപന്‍, സ്വാതി എന്നിവര്‍.

 

വിവേകും ആനും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.വിവാഹത്തോടെ വിവേകിന് സുഹൃത്തുക്കളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. അത് വീണ്ടെടുക്കുവാനായി തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുവാന്‍ തീരുമാനിക്കുകയും സുഹൃത് സംഘത്തെ ക്ഷണിക്കുകയും ചെയ്തു. വിവേക് അറിയാതെ ആന്‍ ആണ് ഇതെല്ലാം സംഘടിപ്പിച്ചത്. അറിയിപ്പു കിട്ടിയതിനനുസരിച്ച് അജിത്തും ഗോപനും സുധീഷും സ്വാതിയും ഇവരുടെ ബംഗ്ലാവിലെത്തുന്നു. നാളുകള്‍ക്കുശേഷമുള്ള സുഹൃത്തുക്കളുടെ ഈ സമാഗമം അവര്‍ക്ക് ഏറെ സന്തോഷം പകര്‍ന്നു. അടിച്ചുപൊളിച്ചു ജീവിക്കുന്നതിനിടയില്‍ ഒരു സത്യം ഇവര്‍ മനസ്സിലാക്കുന്നു. ഈ ബംഗ്ലാവില്‍ പ്രേതബാധയുണ്ട്. ഇത് ഇവരെ ഭയപ്പെടുത്തി. പിന്നീട് ഇവിടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

 

ശ്യാംശീതള്‍, വിഷ്ണുരാമചന്ദ്രന്‍ എന്നിവരുടേതാണ് തിരക്കഥ. നിഷാദ്അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം ശാശ്വത്. വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നവീന്‍ വിജയ്. കലാസംവിധാനം ഡാനിമുസ്സിരിസ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂംഡിസൈന്‍ അഫ്സല്‍ മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി. സഹസംവിധാനം അഭിജിത്ത് രവീന്ദ്രന്‍. നസീബ്. കെ.എന്‍, പ്രവീണ്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍.

OTHER SECTIONS