അന്ന് റിമിയെ കൊണ്ട് കെട്ടിക്കാന്‍ ശ്രമിച്ചു, ഇന്ന് റിമിയെ കെട്ടിപ്പിടിച്ച് ചാക്കോച്ചന്‍; വൈറലായി വീഡിയോ

By Farsana Jaleel A.14 Nov, 2017

imran-azhar

അനിയത്തിപ്രാവ്, മയില്‍പ്പീലിക്കാവ്, മഴവില്ല്, നിറം, പ്രിയം, നക്ഷത്രതാരാട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ 90 കളിലെ റൊമാന്റിക് ഹീറോ എന്നും ചോക്ലേറ്റ് താരമെന്നും ഓമനപ്പേരില്‍ വിളിക്കുന്ന ചാക്കോച്ചനോട് ആരാധന തോന്നാത്ത പെണ്‍കുട്ടികള്‍ ചുരുക്കം. തന്റെ ചിത്രങ്ങളിലൂടെ പെണ്‍കുട്ടികളുടെ ഹൃദയത്തില്‍ കയറി കൂടിയ ചാക്കോച്ചന്റെ ഏറ്റവും വലിയ ആരാധികയായിരുന്നു റിമി ടോമി. എന്നാല്‍ ഇക്കാര്യം പുറത്തുവരുന്നത് അടുത്തിടെയാണ്.

റിമി ടോമി ചാക്കോച്ചന്റെ കടുത്ത ആരാധികയെന്നത് പോലെ റിമി ടോമിയെ കൊണ്ട് ചാക്കോച്ചനെ വിവാഹം കഴിപ്പിക്കാന്‍ ഇഷ്ടമായിരുന്നു കുഞ്ചാക്കോയുടെ വീട്ടുകാര്‍ക്ക്. ഇക്കാര്യം ചാക്കോച്ചന്‍ തന്നെ തുറന്നു പറയുന്നു. റിമി ടോമിയെ കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു എന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്. അടുത്തിടെ നടന്ന താരനിശയിലാണ് ചാക്കോച്ചന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വീട്ടുകാരുടെ ആഗ്രഹം ചാക്കോച്ചന്‍ വെളിപ്പെടുത്തുന്നേരമാണ് റിമി തന്റെ മനസ്സും തുറന്നത്. താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ എന്നുമായിരുന്നു റിമി ചോദിച്ചത്. തമാശകളും മറ്റുമായി വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് ഇരുവരും മടങ്ങിയത്. ഇരുവരുടെയും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

OTHER SECTIONS