ലൗ എഫ് എം തുടങ്ങി.

By Online Desk.08 11 2018

imran-azhar

അപ്പാനി ശരത്, ടിറ്റോ വിത്സന്‍, മാളവിക മേനോന്‍, ജാനകികൃഷ്ണ, സീനിൽ സൈനുദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ എഫ് എം’. ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് പുരോഗമിക്കുകയാണ്.

 

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍. ഛായഗ്രഹണം സന്തോഷ് അനിമ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, എഡിറ്റിങ്ങ് ലിജോ പോൾ കലാസംവിധാനം രഞ്ജിത്ത് കൊട്ടോളി.

 

സംവിധായകന്റെ കഥയ്ക്ക് മലയാളത്തിലെ യുവ ചെറുകഥാകൃത്ത് പി.ജിംഷാറും മിമിക്രി സിനിമാ താരം സാജു കൊടിയനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാട്ടിൻ പുറത്ത് രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന പ്രണയകഥയാണ് ലൗ എഫ് എമ്മിന്റെ പ്രധാന കഥാതന്തു.

 

ദേവൻ, വിജിലേഷ്, നിർമൽ പാലാഴി, സാജു കൊടിയൻ, മണികണ്ഠൻ പട്ടാമ്പി, ദിലീപ് പൊന്നാനി, ബിറ്റോ, ജയിംസ് ഏലിയാസ്, അബു വളയാംകുളം, ആനന്ദ് ബാൽ, വിജയൻ വി നായർ, നീന കുറുപ്പ്, അഞ്ജു, ഡോക്ർ ഉമാലക്ഷ്മി, ബാലതാരങ്ങളായ ഐശ്വൈര്യ ഇ എസ്, പിങ്കി എന്നിവരാണ് ലവ് എഫ് എം ലെ മറ്റു പ്രധാന താരങ്ങൾ.കോഴിക്കോടും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

OTHER SECTIONS