കോടതി മുറിയിലെ പ്രണയവും വിരഹവും; വാശി ലിറിക്കൽ വീഡിയോ വൈറൽ

By santhisenanhs.22 05 2022

imran-azhar

 

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം വാശിയുടെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. കോടതിമുറിയിലെ പ്രണയവും വിഷാദവുമൊക്കെയാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. യാതൊന്നും പറയാതെ രാവേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണ കുമാറും അഭിജിത്ത് അനിൽ കുമാറും ചേർന്നാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് ആണ്.

 

 

ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അഡ്വ. എബിൻ, അഡ്വ. മാധവി എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോയും കീർത്തിയും ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് സംവിധായകൻ വിഷ്ണു തന്നെയാണ്. ജൂൺ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും.

 

പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. അച്ഛൻ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ മകളായ കീർത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതവും നിർവ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.

OTHER SECTIONS