റിലീസിനുമുമ്പേ കോടികള്‍ സമ്പാദിച്ച് മരക്കാര്‍

By online desk .13 01 2020

imran-azhar

 


റിലീസിനുമുമ്പേ കോടികള്‍ സമ്പാദിച്ച് മലയാളത്തിലെ ഭ്രമ്മാണ്ഢ ചലചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

മലയാളത്തിലെ ബിഗ് ബജറ്റ ചിത്രമായ മരക്കാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. വളരെ ചുരുങ്ങിയസ്ഥലത്ത് മാത്രം ഒതുങ്ങി നിന്ന മലയാള സിനിമ മോഹന്‍ലാല്‍ എന്ന അതുല്ല്യ പ്രതിഭയുടെ സഹായത്താല്‍ ലോകസിനിമയുടെ ഉന്നതിയിലേക്കെത്തി.

 

ഇന്ത്യന്‍സിനിമക്ക് തന്നെ വലിയ അഭിമാനമായി മാറുകയാണ് മലയാളത്തിലെ ഈസിനിമ. ഒരു മലയാളസിനിമക്കുകിട്ടുന്ന ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്‌സ് നേടിയ മ്യൂസിക് റൈറ്റ്‌സ് എന്നി റെക്കോര്‍ഡുകളും മരക്കാറിനു സ്വന്തം അതോടെ റൈറ്റ്‌സ് വിഭാഗത്തില്‍ തന്നെ 250 കോടിയോളം രൂപയാണ് റിലീസിനു മുന്‍പെ മരക്കാര്‍ അറബിക്കടലിന്റ സിംഹത്തിനു ലഭിച്ചിരിക്കുന്നത്.

 

ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളസിനിമയാണ് മരക്കാര്‍ കൂടാതെ 2020ല്‍ ചൈനയില്‍ റിലീസ് ചെയ്യാന്‍ തിരഞ്ഞെടുത്ത 40 ചിത്രങ്ങളിലെന്നാണ് മരക്കാര്‍. 
ഹോളിവുഡ് ചിത്രത്തെ വെല്ലുന്ന രീതിയിലുള്ള നിര്‍മ്മാണമാണ് മരക്കാറിന്റെത്.
ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍സ് ഗ്രൂപ്പും സന്തോഷ് ജി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 2020 മാര്‍ച്ച് 19 ന് ചിത്രം തിയെറ്ററുകളിലെത്തും. മഞ്ജു വാര്യര്‍, പ്രഭു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ് തുടങ്ങി നിരവധി താരങ്ങള്‍ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

 

OTHER SECTIONS