മോഹന്‍ലാലിനെതിരെ ഉള്ള ആനക്കൊമ്പ് കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തം

By UTHARA.05 12 2018

imran-azhar

ആനക്കൊമ്പ് കേസിൽ മോഹന്‍ലാലിനെതിരെ പുനരന്വേഷണം വേണമെന്ന്   കര്‍ഷക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടു . പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍  ചട്ടലംഘനം കേസന്വേഷണത്തില്‍ നടന്നിട്ടുണ്ടെന്ന്  റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മോഹന്‍ലാലിനെതിരെ സംഘടനകൾ രംഗത്ത് എത്തിയത് .

സി.എ.ജിയാണ് ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച സംഭവംവനംവകുപ്പുദ്യോഗസ്ഥര്‍ ചട്ടലംഘനം നടത്തിയെന്ന്അന്വേഷിച്ച് കണ്ടെത്തിയത് .ര്‍ താരത്തിന്റെ കാര്യം വന്നപ്പോള്‍  വന്യമൃഗങ്ങളെ ഉപദ്രവിച്ചാല്‍ കര്‍ശന നടപടിയെടുത്ത് ജയിലിലടക്കുന്ന വനം വകുപ്പ് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്ന ആരോപണവും നിലനിൽക്കുകയാണ് . ഈ ചട്ടലംഘനത്തില്‍  കെ.ബി ഗണേഷ്‌കുമാറിന് പങ്കുണ്ടെന്നും ആരോപണം നിലനിൽക്കുന്നുണ്ട് . 

OTHER SECTIONS