സ്വപ്നഫൈനല്‍ കാണാന്‍ മുകേഷ്, ഇന്ത്യ~പാക് മത്സരത്തില്‍ ആരു ജയിക്കണമെന്ന് മമ്മൂട്ടി

By Subhalekshmi .18 Jun, 2017

imran-azhar

ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ സ്വപ്നഫൈനല്‍ ഇന്നാണ്. ക്രിക്കറ്റ് ആരാധകര്‍ കളിതുടങ്ങാന്‍ കാത്തിരിക്കുകയാണ്.
ഇന്ത്യയും പാകിസ്ഥാനും കൊന്പുകോര്‍ക്കുന്പോള്‍ ആരാധകരുടെ വീറും ഏറും. മത്സരം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സെലിബ്രിറ്റികളും ഏറെയാണ്. കേരളത്തില്‍ നടനും എംഎല്‍എയുമായ മുകേഷ് ആണ് കളി കാണാന്‍ വെന്പി നില്‍ക്കുന്ന ഒരാള്‍.

 

ഇന്ന് എന്തും സംഭവിക്കാം. കറുത്ത ഞായറാഴ്ചയാകാം. എന്നും ഓര്‍മ്മിക്കപ്പെടുന്ന ഞായറാഴ്ചയുമാകാമെന്ന് മുകേഷ് പറയുന്നു. ഉറപ്പായും താന്‍ കളി കാണുമെന്നും മ ുകേഷ് വ്യക്തമാക്കി.ഒപ്പം താന്‍ ഒരിക്കല്‍ മമ്മൂട്ടിയോട് ഇന്ത്യ~പാക് മത്സരത്തെക്കുറിച്ച് ചോദിച്ച രസകരമായ സംഭവവും താരം പങ്കുവച്ചു.ഇന്ത്യയും പാക്കിസ്ഥാനും കളിക്കുന്പോള്‍ ആരു ജയിക്കണമെന്നാണ് മനസ്സില്‍ ആഗ്രഹിക്കുകയെന്ന് മമ്മൂക്കയോട് ചോദിച്ചു. അദ്ദേഹം സത്യസന്ധമായി പറഞ്ഞു. ഇന്ത്യ ജയ
ിക്കുന്നതാണ് എന്‍റെ ആഗ്രഹം എങ്കിലും വസിം അക്രമിനെയും ഇമ്രാന്‍ ഖാനെയും ഷൊയ്ബ് അക്തറിനെയും വഖാര്‍ യൂനിസിനെയും ഞാന്‍ തളളിപ്പറയില്ള. കാരണം അത് സ്പോര്‍ട്സ് ആണ്.

 

അതെ, അതങ്ങനെയാണ് കായികമത്സരങ്ങള്‍ ഇപ്പോള്‍ നയതന്ത്രത്തിന്‍റെ ഭാഗമാണെങ്കിലും ആരാധകന് കളിയും പ്രിയതാരങ്ങളും മാത്രമാണ് വലുത്. അതിലെ ദേശീയതയും
രാഷ്ട്രീയവും അവന് വിഷയമേ അല്ല.