സിനിമയിലും മകന്റെ അച്ഛനായി മുകേഷ്.....

By sruthy sajeev .15 Jul, 2017

imran-azhar


ദുല്‍ഖറിനും പ്രണവിനും കാളിദാസനും ഗോകുലിനും പിന്നാലെ അടുത്ത താര പുത്രനും നായകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. അഭിനയ കുടുംബത്തിലെ ഇളം തലമുറക്കാരന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ ആണ് നായകനാകാന്‍ ഒരുങ്ങുന്നത്. രാജേഷ് നായര്‍ ഒരുക്കുന്ന പുതിയ ചിത്രം കല്യാണമാണ് ചിത്രം.

 

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശ്രാവണ്‍ നായകനാകുന്ന സിനിമയില്‍ ഡബ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ തമിഴില്‍ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വര്‍ഷ ബൊല്‌ളമ്മമാണ് നായികയാകുന്നത്. സിനിമയില്‍ നായകന്റെ പിതാവിന്റെ വേഷത്തില്‍ മ
ുകേഷ് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

 

നായികയുടെ പിതാവിന്റെ വേഷത്തില്‍ ശ്രീനിവാസനാണ് എത്തുന്നത്. സോള്‍ട്ട് മാംഗോ ട്രീ സംവിധാനം ചെയ്ത രാജേഷ് നായര്‍ ഒരുക്കുന്ന സിനിമയിലേക്ക് ശ്രാവണ്‍ എത്തിയത് യാദൃശ്ചികമായിട്ടായിരുന്നു. റൊമാന്റിക് കോമഡിയായ സിനിമയിലേക്ക് അടുത്ത വീട്ടിലെ പയ്യനെപേ്പാലെ തോന്നുന്ന ഒരു പുതുമുഖത്തെ വേണമെന്ന സംവിധായകന്റെ അന്വേഷണം ദുബായിലേക്കും ശ്രാവണിലേക്കും എത്തുകയായിരുന്നു.

 

സ്‌ക്രിപ്റ്റ് കേട്ടപേ്പാള്‍ തന്നെ ശ്രാവണ്‍ കൈകൊടുത്തു. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്ന തിരക്കഥയില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഷൂട്ടിംഗ് തുടങ്ങും. പ്രകാശ് അലക്സ് എന്ന പുതിയ സംഗീത സംവിധായകനെയും സിനിമ അവതരിപ്പിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലിന്റെയും കാളിദാസിന്റെയും നായകനായുള്ള അരങ്ങേറ്റത്തിനായി ആരാധകര്‍ കാത്തിരി
ക്കുമ്പോഴാണ് ശ്രാവണിന്റെയും പേരുകള്‍ കേള്‍ക്കുന്നത്.

 

OTHER SECTIONS