ആദ്യ ചിത്രം ആഘോഷമാക്കാൻ വിജയ് സേതുപതി; മാർക്കോണി മത്തായി ട്രെയ്‌ലർ പുറത്തിറങ്ങി

By Sooraj Surendran .04 07 2019

imran-azhar

 

 

മക്കൾ സെൽവം വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി. ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കാനില്ലാത്ത ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് ട്രെയ്‌ലറിലൂടെ നമുക്ക് ഉറപ്പിക്കാം. യു ട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ട്രെയ്‌ലർ. ജൂലൈ 11നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.


റേഡിയോ ഗാനങ്ങൾ കേട്ട് പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റി മാർക്കോണിയുടെ കഥയാണ് മാർക്കോണി മത്തായി.പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ വീഡിയോ ഗാനത്തിനും ഫസ്റ്റ് ലുക്കിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

OTHER SECTIONS