വെല്‍ഡണ്‍ മഹേഷ്; ഇനി രാജമൌലിക്കൊപ്പം മറ്റൊരു ഇന്ദ്രജാലം പ്രതീക്ഷിച്ച് ആരാധകര്‍

By SUBHALEKSHMI B R.24 Sep, 2017

imran-azhar

തെലുങ്കുസിനിമയിലെ ജനപ്രിയനായകനാണ് മഹേഷ്ബാബു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എത്ര പുതുമുഖങ്ങള്‍ വന്നാലും പോയാലും അതൊന്നും ഈ താരത്തിന്‍്രെ ജനപ്രീതിയെ ബാധിക്കുന്നില്ല. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയുടെ സംവിധായകമാന്ത്രികന്‍ രാജമൌലിയുമായി മഹേഷ് കൈകോര്‍ക്കുകയാണ്. എസ്.എസ്. രാജമൌലിയുടെ അടുത്ത ചിത്രത്തിനായി താന്‍ കരാര്‍ ഒപ്പിട്ട വിവരം മഹേഷ് തന്നെയാണ് പുറത്തുവിട്ടത്. ഇവര്‍ തമ്മില്‍ ചേരുന്പോള്‍ വെളളിത്തിരയില്‍ മറ്റൊരു മഹേന്ദ്രജാലം വിടരുമെന്നാണ് പ്രതീക്ഷ. ഇതിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 2018 ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.

 

 

എ.ആര്‍.മുരുകദോസിന്‍റെ സ്പൈഡറാണ് മഹേഷ് ബാബുവിന്‍െറ റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം. തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്യാന്‍ തയാറെടുക്കുകയാണ് സ്പൈഡര്‍. 170 കോടി രൂപയാണ്ഈ സ്പൈ ത്രില്ളറിന്‍റെ ചെലവ്. മഹേഷ്ബാബുവിന്‍റെ ആദ്യതമിഴ് ചിത്രമാണിത്. മറ്റൊരു പ്രത്യേകത,നായകനും പ്രതിനായകനുമുള്‍പ്പെടെയുള്ള ഒരു കഥാപാത്രങ്ങളും സിഗരറ്റോ മദ്യമോ ഉപയോഗിക്കുന്നതായി സിനിമയില്‍ കാണിക്കുന്നില്ള എന്നുള്ളതാണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് മുന്‍പും ഇടവേളയ്ക്കു ശേഷവും കാണിക്കുന്ന നിയപ്രകാരമുള്ള മുന്നറിയിപ്പുകള്‍ ഈ ചിത്രത്തില്‍ ഉണ്ടാവില്ള എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹാരിസ് ജയരാജ് സംഗീതനിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ പീറ്റര്‍ ഹെയിന്‍.

OTHER SECTIONS