സിപിഎമ്മിനും മുഖ്യമന്ത്രിക്കും അനഭിമതരായിട്ടുള്ളവരെ വേണ്ടന്നു വച്ചതാകാം ഒഴിവാക്കാന്‍ കാരണം, ചലച്ചിത്ര വനിതാ കൂട്ടായ്മക്കെതിരെ മാലാ പാര്‍വ്വതി

By sruthy sajeev .19 May, 2017

imran-azhar


ഇന്ത്യയില്‍ തന്നെ ആദ്യമായാണ് സിനിമ മേഖലയില്‍ ഒരു വനിതാ സംഘടന രൂപം കൊള്ളുന്നത്. അതിന്റെ അഭിമാനം ഉയര്‍ന്നു വരുന്നതിനു മുന്‍പ് തന്നെ സംഘടനയ്‌െ
ക്കരിരെ സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ അവിടിന്നും ഇവിടുന്നും ഒക്കെ വിമര്‍ശനവുമായി എത്തുന്നുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് ആദ്യ പ്രതികരണുമായി
രംഗത്തെത്തിയത്. ആ സംഘടനയില്‍ തന്നെ കൂട്ടാത്തതില്‍ ദുഖമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

 

ഇപ്പോളിതാ നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വ്വതിയാണ് സംഘടനക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും ഒക്കെ അനഭിമതരായിട്ടുള്ളവരെ വേണ്ടെന്ന് വച്ചത് കൊണ്ടാകും താനും ഭാഗ്യലക്ഷ്മിയും ഒഴിവാക്കപ്പെട്ടതെന്ന് പാര്‍വതി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മാലാ പാര്‍വതി തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.

 

മാലാ പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്..........


പിന്നെ.. ഒരു പാട് പേര് സിനിമയിലെ .വിമന്‍സ് കളക്ടീവ് തുടങ്ങിയതിന് എന്നെ അഭിനന്ദിക്കുന്നു. ആ അഭിനന്ദനത്തിന് ഞാന്‍ അര്‍ഹയല്ല. ഞാന്‍ ടി.വി വാര്‍ത്ത കണ്ടാണ് അറിഞ്ഞത്. എനിക്ക് ഒരു പിടിയുമില്ല.

 

 

OTHER SECTIONS