ബാലഭാസ്കറിന്‍റെ വിയോഗത്തില്‍ ഞെട്ടി ചലച്ചിത്രലോകം

By SUBHALEKSHMI B R.02 10 2018

imran-azhar

വയലിനിസ്റ്റും ചലച്ചിത്രസംവിധായകനുമായ ബാലഭാസ്കറിന്‍റെ മരണത്തില്‍ ചലച്ചിത്രലോകത്തെ പ്രമുഖര്‍ അനുശോചിച്ചു. വയലിന്‍ മാന്ത്രികനുമായുളള തങ്ങളുടെ അനുഭവവും താരങ്ങള്‍ പങ്കുവച്ചു. താരങ്ങളുടെ കുറിപ്പുകള്‍ ചുവടെ:

 


'വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍...ആ സംഗീതം മരിക്കുന്നില്ള. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍~മോഹന്‍ലാല്‍

 

ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയില്‍ നിന്നും അടുത്ത സൌഹൃദമായി മാറിയ ബന്ധം. കുറച്ചു നാള ുകള്‍ മുന്പ് ഉണ്ടായ ഓസ്ട്രേലിയന്‍ യാത്രയില്‍ അദ്ഭുതം കേള്‍പ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ള! ബാലു വേറെങ്ങും പോയിട്ടില്ല ഒരിക്കലും പോകുകയുമില്ല~മഞ്ജു വാര്യര്‍

 

മരണം വളരെ നേരത്തെ ആയിപ്പോയി. അനീതിയാണിത്. മകള്‍ക്കൊപ്പം മറ്റൊരു ലോകത്ത് സുഖമായിരിക്കട്ടെ~പൃഥ്വിരാജ്

 

ബാലഭാസ്കറിനും മകള്‍ തേജസ്വിനിയ്ക്കും സംഭവിച്ച ദുരന്തവാര്‍ത്ത ഹൃദയം തകര്‍ക്കുന്നു. ഈ നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിന്‍റെ കുടുംബത്തിനു നല്‍കട്ടെ. നട ുക്കം വിട്ടു മാറുന്നില്ല~ദുല്‍ഖര്‍ സല്‍മാന്‍

 

നിങ്ങള്‍ എനിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്ക് നന്ദി ബാലു ഏട്ട.. നിങ്ങള്‍ ഇനി നമ്മോടൊപ്പം ഇല്ല എന്നത് എനിക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. സംഗീത ലോകത്ത് നിങ്ങള്‍ ഒരു മേധാവ ിയായിരുന്നു, നിങ്ങളുടെ പ്രകടനങ്ങളും പുഞ്ചിരിയും എന്നും ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കും~ വിനീത് ശ്രീനിവാസന്‍


ഹൃദയ ഭേദകം. നിങ്ങളുടെ പുഞ്ചിരിയും മാന്ത്രിക സംഗീതവും ഞങ്ങള്‍ ഒരിക്കലും മറക്കില്ല
;ഞങ്ങള്‍ എപ്പേഴും നിങ്ങളെ മിസ് ചെയ്യും~നിവിന്‍ പോളി 

OTHER SECTIONS