വിജയുടെ ഭൈരവയില്‍ മലയാളി തരാസാന്നിധ്യം

By Farsana Jaleel.26 Dec, 2016

imran-azhar

 

തമിഴ് ഇളയദളപതി വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ഭൈരവയില്‍ മലയാളി താരസാന്നിധ്യം. മലയാളി താരനിരതന്നെയാണ് ഭൈരവയില്‍ അണിനിരക്കുന്നത്.

 

ചിത്രത്തില്‍ വിജയുടെ നായികയായെത്തുന്നത് കീര്‍ത്തി സുരേഷാണ്. ഒപ്പം വിജയരാഘവന്‍, റോഷന്‍ ബഷീര്‍, അപര്‍ണ വിനോദ്. സിജ റോസ്, സീമ ജി.നായര്‍ എന്നീ മലയാളി താരനിരയാണ് ഭൈരവയിലെ മലയാളി താരനിരകള്‍. ഇവര്‍ മലയാളിയായാണ് വിജയരാഘവന്‍ എത്തുന്നത്.

 

ചിത്രത്തില്‍ വിജയ് ഇരട്ടവേശങ്ങളില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതൊരു വിജയ് ചിത്രത്തെ പോലെ ഭൈരവയും ആക്ഷനും റൊമാന്‍സും ചേര്‍ന്നതാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറില്‍ ഒരു കഥാപാത്രത്തെ മാത്രമാണ് കാണിച്ചിട്ടുള്ളത്.

OTHER SECTIONS