By online desk .25 11 2020
മുംബൈ: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിനു ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലഭിച്ചു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതിനാലംഗ കമ്മറ്റിയാണ് തീരുമാനം എടുത്തത്. 2019 ഒക്ടോബറിലാണ് ജെല്ലിക്കെട്ട് തീയേറ്ററിൽ എത്തിയത്. എസ്. ഹരീഷിന്റെ "മാവോയിസ്റ്റ്' എന്ന ചെറുകഥയെ ആസ്പദമാക്കി ഹരീഷും ആർ. ജയകുമാറും ചേർന്നാണ് ചിത്രത്തിനുവേണ്ടി തിരക്കഥയെഴുതിയത്.ആന്റണി വർഗീസ് ,ചെമ്പൻ വിനോദ് .സാബുമോൻ അബ്ദുസമദ്, ജാഫർഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. ജെല്ലിക്കെട്ടിന് മികച്ച സംവിധായകനുള്ള കേരളം സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ 2021 ഏപ്രിൽ 25നാണ് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.
Malayalam film 'Jallikattu' India's official entry at Oscars in International Feature Film category: Film Federation of India