ഭാഗ്മതിയില്‍ മലയാള സാന്നിധ്യം.......നായകനായി ഉണ്ണിയും വില്ലനായി ജയറാമും പൊലീസായി ആശാ ശരത്തും

By Farsana Jaleel.18 Jan, 2018

imran-azhar

ബാഹുബലിയ്ക്ക് ശേഷം അനുഷ്‌ക നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ ഭാഗ്മതിയില്‍ മലയാളി സാന്നിധ്യം. അനുഷ്‌കയും ഉണ്ണി മുകുന്ദനും ഒന്നിച്ചെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭാഗ്മതി. ഉണ്ണി മുകുന്ദന്‍ നായകനായെത്തുമ്പോള്‍ ജയറാം വില്ലനായും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

റൊമാന്റിന് നായകനായാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തല മൊട്ടയടിച്ച് സാള്‍ട്ട് ആന്റ് പേപ്പര്‍ ലുക്കില്‍ ജയറാമും പ്രത്യക്ഷപ്പെടും. ചിത്രത്തിലെ ജയറാമിന്റെ ഈ ലുക്ക് ശ്രദ്ധേയമാണ്. പൊലീസ് ഓഫീസറായി ആശാ ശരത്തും വേഷമിടും.

 

ഭാഗ്മതിയില്‍ അനുഷ്‌കയുടെ വ്യത്യസ്ത ഭാവങ്ങള്‍ അടങ്ങിയ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ്ലുക്കും പുറത്തിറങ്ങിയിരുന്നു. അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ പ്രഭാസാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

 

ജി.ആശോഖ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് പുറത്തിറങ്ങുക. ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും.

OTHER SECTIONS