ഇന്ന് 5 മണിക്ക് കാണാം മമ്മൂട്ടിയുടെ പരോള്‍ ലുക്ക്......അക്ഷമരായി ആരാധകര്‍

By Farsana Jaleel.13 Jan, 2018

imran-azhar

 

നവാഗതനായ ശരത് സന്ദിത്ത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പരോളിന്റെ ഫസ്റ്റ് ലുക്ക് ഇന്നെത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി റിലീസ് ചെയ്യും. അഞ്ച് മണിവരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ കാട്ടാതെ ആരാധകര്‍. അക്ഷമരായ ആരാധകര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഫസ്റ്റ് ലുക്ക് എത്തുന്നതിന്റെ ആഘോഷത്തിലാണ്. എന്നാല്‍ ഇന്ന് തന്നെയാണോ ഫസ്റ്റ് ലുക്ക് എത്തുന്നതെന്നും കാത്തിരിക്കേണ്ടതുണ്ട്.

 

ഫാമിലി ത്രില്ലര്‍ ചിത്രമായ പരോള്‍ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് കഥ ഉപയോഗിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ഷെഡ്യൂളുകളിലായാണ് ചിത്രീകരണം. മമ്മൂട്ടിയുടെ ജയില്‍ സീക്വന്‍സുകളുമുണ്ട്. ജയില്‍ വാര്‍ഡനായി ജൂബി നൈനാനും വേഷമിടും. ഇനിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. മിയ സഹോദരിയുടെ വേഷത്തിലുമെത്തും.

 

അജിത് പൂജപ്പുരയാണ് തിരക്കഥ. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ജെ.ജെ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജൂഡ് സുധീറും ജൂബി നൈനാനും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രശസ്ത പരസ്യ സംവിധായകന്‍ കൂടിയായ ശരത് മമ്മൂട്ടിയുമൊന്നിക്കുന്നത് ഇതാദ്യമായല്ല. മമ്മൂട്ടിയെ നായകനാക്കി ശരത്ത് ഒരു പരസ്യം സംവിധാനം ചെയ്തിട്ടുണ്ട്.

 

ചിത്രത്തിന് പരോള്‍ എന്ന് പേര് ലഭിക്കുന്നതിന് പിന്നിലൊരു കഥയുണ്ട്. അതിന് നിമിത്തമായത് അരിസ്റ്റോ സുരേഷും. ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തില്‍ മുത്തേ പൊന്നേ പിണങ്ങല്ലേ......എന്ന് തുടങ്ങുന്ന തട്ടുപൊളപ്പന്‍ ഗാനവുമായെത്തിയ അരിസ്റ്റോ സുരേഷാണ് ചിത്രത്തിന് പരോള്‍ എന്ന പേര് ലഭിച്ചതിന് കാരണമായത്. ചിത്രീകരണത്തിനിടെ ഒരു ദിവസം മമ്മൂട്ടി ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ അരിസ്റ്റോ ഒരു പാട്ടു പാടുകയുണ്ടായി. പരോള്‍ കാലം എന്ന് തുടങ്ങുന്ന പാട്ടാണ് അരിസ്റ്റോ പാടിയത്. മമ്മൂട്ടി ഇത് കേള്‍ക്കാനിടയായി. പാട്ട് കേട്ടതും മമ്മൂട്ടി ക്ലാപ് ബോര്‍ഡ് വാങ്ങി അതില്‍ പരോള്‍ എന്ന് സ്വയം എഴുതി ക്ലാപ്പടിച്ചു. തുടര്‍ന്ന് ലൊക്കേഷനിലുള്ളവര്‍ മമ്മൂട്ടിയ്‌ക്കൊപ്പം സ്‌നേഹപൂര്‍വ്വം കൈയ്യടിച്ചു അംഗീകരിച്ചെന്നും ഇങ്ങനെയാണ് ചിത്രത്തിന് പരോള്‍ എന്ന പേര് വീഴുന്നതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ജൂബി നൈനാന്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അരിസ്റ്റോ പാടിയ ഗാനം സിനിമയ്ക്ക് വേണ്ടി പാടി ഡാന്‍സ് കളിക്കുന്ന പാട്ടാണെന്നും ജൂബി നൈനാന്‍ പറഞ്ഞു.

loading...

OTHER SECTIONS