By santhisenanhs.22 05 2022
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫ്ന്റെ അഭിമുഖമാണ്. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
മമ്മൂക്കയുമായുള്ള ഒരു സിനിമ തീർച്ചയായും എന്റെ പ്ലാനിൽ ഉണ്ട്. ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകൾ ആലോചിച്ചിട്ടും അത് വർക്ക് ഔട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ പ്രതീക്ഷകളായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല എന്ന് ജീത്തു ജോസഫ് പറഞ്ഞു.
മോഹൻലാൽ നായകനായെത്തിയ ട്വൽത് മാനാണ് ജീത്തുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. കെ ആർ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, അനുസിത്താര, ഉണ്ണി മുകുന്ദൻ, ശിവദ നായർ തുടങ്ങി ഒട്ടേറെ താരങ്ങൾ ട്വൽത്ത് മാനിൽ അഭിനയിക്കുന്നുണ്ട്.ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.