ആരാധകന്‍ ഹര്‍ഷാദിന്റെ കൂടുംബത്തിന് കൈതാങ്ങായി മമ്മൂട്ടി

By Ambily chandrasekharan.06 Feb, 2018

imran-azhar


പ്രീയപ്പെട്ട ആരാധകന്റെ കൂടുംബത്തിന് കൈതാങ്ങായി മമ്മൂക്ക എത്തി. മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച തന്റെ ആരാധകന്‍ ഹര്‍ഷാദിന്റെ കൂടുംബത്തിനാണ് താങ്ങായും തണലായും മമ്മൂട്ടി എത്തിയത്. ഹര്‍ഷാദിന്റെ കുടുംബത്തെ മമ്മൂക്ക സഹായിക്കാന്‍ പോകുന്നതിന്റെയും, അനുജന്റെ പഠന ചിലവ് ഏറ്റെടുത്തതിന്റെയും വിവരം നടന്‍ സിദ്ധിഖാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മമ്മൂക്കയുടെ കടുത്ത ആരാധകനായിരുന്നു ഹര്‍ഷാദ്. മട്ടന്നൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചാണ് ഹര്‍ഷാദും സുഹൃത്തും മരിച്ചത്. സുഹൃത്തിന്റെ ബൈക്കില്‍ സഞ്ചരിക്കവേ കാര്‍ ഇടിച്ചിടുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

മമ്മൂട്ടി ആരാധകനായ ഹര്‍ഷാദിന്റെ മരണത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും ഫെയ്‌സ്ബുക്കിലൂടെ അനുശോചനം അറിയിച്ചിരുന്നു. കൂടെയുളള സ്വന്തം അനിയനെപോലെയാണ് ഹര്‍ഷാദിനെ തിരിച്ചും മമ്മൂക്ക സ്‌നേഹിച്ചിരുന്നതും ഇത്രയധികം തന്നെ സ്‌നേഹിച്ചിരുന്ന ഒരാധകന്‍ അയാളുടെ മരണവിവരം ഞെട്ടലോടെയാണ് അറിഞ്ഞത്. 'ഹര്‍ഷാദിന്റെ മരണത്തില്‍ ഏറെ ദുഖിക്കുന്നുവെന്നും, സോഷ്യല്‍ മീഡിയയിലൂടെയുള്ള അവന്റെ സ്‌നേഹവും പിന്തുണയും എപ്പോഴും അറിഞ്ഞിരുന്നുവെന്നും, കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നതായും അറിയിച്ചു. മിടുക്കനായ, സ്‌നേഹവും സന്തോഷവും നിറഞ്ഞ ചെറുപ്പക്കാരനായിരുന്നു അവന്‍' എന്ന് ദുല്‍ഖറും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ഒരുമിച്ചെടുത്ത ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. ഹര്‍ഷാദിന്റെ മരണ വാര്‍ത്ത ഞെട്ടിച്ചു, അനുശോചനം എന്ന് മമ്മൂട്ടി കുറിച്ചു.