സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം: ഹർ ഘർ തിരംഗയുടെ ഭാഗമായി മമ്മൂക്ക

By santhisenanhs.13 08 2022

imran-azhar

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി മമ്മൂട്ടി. താരത്തിന്റെ വസതിയിൽ വച്ചാണ് ത്രിവർണ പതാക ഉയർത്തിയത്. മമ്മൂട്ടിയോടൊപ്പം നിർമ്മാതാവ് ആന്റൊ ജോസഫും പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപിയും മോഹൻലാലും രാവിലെ പതാക ഉയർത്തിയിരുന്നു.

 

ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹൻലാലും അഭിമാനമെന്ന് സുരേഷ് ഗോപിയും പറഞ്ഞിരുന്നു.

 

സ്വതന്ത്രമായ ഇന്ത്യക്ക് 75 വയസ്സ്...അതിൽ 57 വർഷം ഈ രാജ്യത്ത് ജീവിക്കാനായത് പുണ്യം, അഭിമാനം എന്ന് ജയറാം കുറിച്ചു.

 

ഹർ ഘർ തിരംഗ ക്യാമ്പയിനിലൂടെ 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ദേശീയ പതാക ഉയർത്തുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഇത് ഏകോപിപ്പിക്കുക.

 

ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും മന്ത്രിമാരും ആവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി.

 

ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളില്‍ മൂന്ന് ദിവസം പതാക ഉയര്‍ത്താൻ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഒപ്പം എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

OTHER SECTIONS