ഗായിക മഞ്ജരി വിവാഹിതയാകുന്നു

By santhisenanhs.25 06 2022

imran-azhar

 

ഗായിക മഞ്ജരി വിവാഹിതയാകുന്നു. സുഹൃത്തായ ജെറിന്‍ ആണ് വരന്‍. പത്തനംതിട്ട സ്വദേശിയാണ്.

 

വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം.

 

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ഗായികയാണ് മഞ്ജരി. ഒരു ഗായികയായി മാത്രമല്ല മലയാളി പ്രേക്ഷകർ മഞ്ജരിയെ കണ്ടിട്ടുള്ളത്. ഒട്ടുമിക്ക ആൽബങ്ങളിലും മുഖം പ്രത്യക്ഷപ്പെട്ട് തന്നെയാണ് മഞ്ജരി എത്താറുള്ളത്. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് മഞ്ജരിക്ക് ലഭിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണെങ്കിലും മഞ്ജരി ജനിച്ചതും വളർന്നതുമൊക്കെ മസ്കറ്റിൽ ആണ്. ജയസൂര്യ നായകനായി എത്തിയ ബി പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി ആ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ ഒരിക്കൽ നീ പറഞ്ഞു ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

 

അതിനു മുൻപും ശേഷവും മഞ്ജരിയുടെ മനോഹരമായ പല ഗാനങ്ങളും ആരാധകർ കേട്ടിട്ടുണ്ട്. ദൈവനാമത്തിൽ, അനന്ദഭദ്രം, മകൾക്കായി, തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച ഗാനങ്ങളാണ് മഞ്ജരി ആലപിച്ചു എത്തിയിരിക്കുന്നത്. മഞ്ജരിയുടെ ഗാനാലാപനം ഒരു പ്രത്യേക ശൈലിയിലുള്ളതാണ്. യൂത്ത് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത തന്നെയാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജരി ഒരിക്കൽ വിവാഹിതയായിരുന്നു. പിന്നീട് വിവാഹമോചിതയാവുകയും ചെയ്തിരുന്നു.. വിവാഹമോചനത്തെക്കുറിച്ച് അന്ന് മഞ്ജരി പറഞ്ഞത് ഇങ്ങനെയാണ്.

 

വിവാഹമോചനം എന്നത് എന്റെ ജീവിതത്തിലെ ഒരു കറുത്ത അധ്യായമായി ഞാൻ കാണുന്നില്ല. കാരണം ഇന്ന് പലർക്കും പല തരത്തിലുമുള്ള ബന്ധങ്ങളുണ്ട്. എന്റെ ബന്ധം നിയമപരമായിരുന്നു. ആ ബന്ധത്തിൽ മുന്നോട്ടു പോകാൻ സാധിക്കാതെ വന്നപ്പോൾ ഞാൻ ആ ബന്ധം ഉപേക്ഷിക്കുകയാണ് ചെയ്തത്. അത് ഒരു തെറ്റ് ആയി എനിക്ക് തോന്നുന്നില്ല. വിവാഹമോചനം എന്നുള്ളത് ഒരു മോശം രീതിയല്ല. എത്രയോ വിവാഹബന്ധങ്ങൾ മോചനത്തിൽ എത്തുന്നു. മുംബൈ നഗരം എനിക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. എന്നിലെ വ്യക്തിയെ ശക്തിയാകുവാൻ മുംബൈ നഗരത്തിനു സാധിച്ചിട്ടുണ്ട്.

OTHER SECTIONS