ലാലേട്ടനൊപ്പം അഭിനയിക്കുന്നത് വലിയൊരു ഭാഗ്യം: വില്ലന്റെ ഓഡിയോ റിലീസിനിടെ മഞ്ജു വാര്യര്‍

By Farsana Jaleel.14 Sep, 2017

imran-azhar

വില്ലനെത്തുന്നു.... കാത്തിരിപ്പുകള്‍ക്ക് വിരാമം. മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് വില്ലന്‍. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ വളരെ വ്യത്യസ്ത പുലര്‍ത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് വില്ലനിലെ കഥാപാത്രമെന്ന് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന വില്ലന്റെ ഓഡിയോ റിലീസിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇതുവരെ അഭിനയിച്ച വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നാണ് വില്ലനിലെ കഥാപാത്രം. വളരെ പ്രത്യേകതകളുമുണ്ട് ചിത്രത്തിലെ നായകന്. ഇത്തരത്തിലുള്ള കഥാപാത്രം ചെയ്യുന്നത് ഇതാദ്യമായായിരിക്കാം. ചിത്രത്തെ കുറിച്ച് ഒരു തരത്തിലുള്ള അവകാശ വാദവും ഉന്നയിക്കുന്നില്ല. പുതിയ പ്രൊഡക്ഷന്‍ കമ്പനി മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്. അവരെ സ്വാഗതം ചെയ്യുന്നു'-മോഹന്‍ലാല്‍.

 

ഓഡിയോ റിലീസിനിടെ മഞ്ജു വാര്യരും സംസാരിച്ചു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ലാലേട്ടനോടൊപ്പം അഭിനയിക്കുന്നത് എനിക്ക് വലിയൊരു ഭാഗ്യമാണ് ഈ സിനിമയിലൂടെ കാത്തിരിക്കുന്നുത്. ലാലേട്ടനോടൊപ്പം അഭിനയിക്കുന്നത് എന്നും മതിവരാത്തൊരു ഭാഗ്യമാണെന്നും മഞ്ജു പറഞ്ഞു.

 

8കെ റെസല്യൂഷനിലാണ് വില്ലന്‍ ചിത്രീകരിക്കുക. 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമാണ് വില്ലന്‍. റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള ഹെലിയം 8കെ ക്യാമറയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. സാങ്കേതികതകള്‍ക്കും വിഎഫ്എക്സിനും സ്പെഷ്യല്‍ ഇഫക്ടിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 25-30 കോടിയാണ്.

 

പോളണ്ട് ആസ്ഥാനമായ കമ്പനിയാണ് വി.എഫ്.എക്സ് കൈകാര്യം ചെയ്യുന്നത്. പുറത്തുനിന്നുള്ളവരാണ് സാങ്കേതിക പ്രവര്‍ത്തകര്‍. പെര്‍ഫെക്ട് ത്രില്ലറായി ബി.ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഗുഡ് ഈസ് ബാഡ് എന്ന ടാഗ്ലൈനിലാണ് ചിത്രം പുറത്തിറങ്ങുക.

OTHER SECTIONS