ഇത് ഇച്ഛാശകതിയുടെ വിജയം , മെട്രോയ്ക്ക് അഭിനന്ദനവുമായി മഞ്ജു

By sruthy .17 Jun, 2017

imran-azhar



കേരളത്തിന്റെ സ്വപ്ന പദ്ധതിയ്ക്ക് നാനാ മേഖലയില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. മഞ്ജുവാര്യരും മെട്രോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. ഇത് ഇച്ഛാശകതിയുടെ വിജയമാണെന്നാണ് മഞ്ജു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്ന പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പോസ്റ്റ്..........


അതി മനോഹരമായ ഇളം നീലയാണ് ഇന്നത്തെ ദിവസത്തിന്. കൊച്ചി മെട്രോയുടെ നിറം. മഴവില്‌ളുപോലെയുള്ള പാളങ്ങളിലൂടെ നമ്മുടെ നാടിന്റെ വലിയ സ്വപ്നം അതിവേഗം കുതിച്ചു തുടങ്ങിയിരിക്കുന്നു. ഒരു വലിയ ആകാശം നമുക്ക് സ്വന്തമായിരിക്കുന്നു. ലോകമെങ്ങുമുള്ള മലയാളികള്‍ കടല്‍നീലയെ പുണരുന്നു. ഇത് ഇച്ഛാശകതിയുടെ വിജയമാണ്. രാഷ്ടീയമായ വിയോജിപ്പുകള്‍ മാറ്റിവച്ച് കൊച്ചി മെട്രോക്കായി ഒരു പോലെ പ്രയത്‌നിച്ച യു.ഡി.എഫ് - എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ... അസാധ്യമായതിനെ എന്നും അനായാസം സാധ്യമാക്കുന്ന മെട്രോമാന്‍ ഇ.ശ്രീധരന്റെ.. അദ്ദേഹം സങ്കല്പിച്ചതിനെ സാക്ഷാത്കരിച്ച കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ.... രാവും പകലും വിയര്‍ത്തൊലിച്ച് ജോലി ചെയ്ത അനേകരുടെ... ഈ ദിവസത്തിനായി നിത്യജീവിതത്തില്‍ ഒരു പാട് സഹിച്ച സാധാരണ ജനങ്ങളുടെ എല്‌ളാം വിജയം. ഈ ചരിത്ര നിമിഷത്തിന് ദീപം തെളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ എത്തി എന്നത് കൂടുതല്‍ അഭിമാനവും സന്തോഷവും പകരുന്നു. ഇനി നമുക്ക് നമ്മുടെ മെട്രോയെ സ്‌നേഹിക്കാം.. ഇതിനെ വൃത്തിയിലും ഭംഗിയിലും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കൊച്ചി മെട്രോ എന്നും അന്താരാഷ്ര്ട നിലവാരത്തില്‍ അഭിമാനത്തോടെ ആകാശം തൊട്ടു നില്കട്ടെ..

 

loading...