മലയാളത്തിലേയ്ക്ക് നീണ്ട ദൈവത്തിന്റെ കരമാണ് ലാലേട്ടന്‍: മഞ്ജു വാര്യര്‍

By Farsana Jaleel.20 Mar, 2017

imran-azhar

 

 

സൈറാ ബാനുവിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദിയുമായി ഫെയ്‌സ്ബുക്കിലെത്തിയ മോഹന്‍ലാലിന് മഞ്ജുവിന്റെ മറുപടി. ശബ്ദം കൊണ്ട് താനും സൈറാബാനുവിലെ ഭാഗമാണെന്നും അതിലെനിക്ക് സന്തോഷമുണ്ടെന്നുമാണ് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

 

സൈറാ ബാനുവിലെ നായിക മഞ്ജു തന്നെ ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാലിന് മറുപടിയുമായെത്തി. സൈറാ ബാനുവില്‍ ദൈവത്തിന്റെ കൈ എന്നൊരു സങ്കല്‍പ്പം ഉണ്ടെന്നും അതിനുടമ മോഹന്‍ലാല്‍ ആണെന്നും മലയാളത്തിലേയ്ക്ക് നീണ്ട ദൈവത്തിന്റെ കരമാണ് അദ്ദേഹമെന്നും മഞ്ജു പറയുന്നു.

 

മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുള്ള മഞ്ജുവിന്റെ പോസ്റ്റ് നോക്കാം-

 

സൈറാബാനുവിനെ നല്ലവാക്കുകള്‍കൊണ്ട് അനുഗ്രഹിച്ച പ്രിയപ്പെട്ട ലാലേട്ടന് നന്ദി.... ദൈവത്തിന്റെ കൈ (ഹാന്‍ഡ് ഓഫ് ഗോഡ്) എന്നൊരു സങ്കല്‍പം ഉണ്ട്, ഈ സിനിമയില്‍. അതിനെ തന്റെ ശബ്ദത്തിലൂടെ അവതരിപ്പിച്ചത് ലാലേട്ടനാണ്. സൈറാബാനുവിന് ലഭിച്ച ദൈവികസ്പര്‍ശമായിരുന്നു അത്. മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് ലാലേട്ടന്‍. ഈ വാക്കുകളിലൂടെ ഒരിക്കല്‍ക്കൂടി ഞങ്ങള്‍ ആ ദൈവികത അനുഭവിക്കുന്നു...

OTHER SECTIONS