മറിയം വന്നു വിളക്കൂതി: മനോഹര ഫ്രണ്ട്ഷിപ്പ് ഗാനം കേൾക്കാം

By Sooraj Surendran .14 01 2020

imran-azhar

 

 

നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന "മറിയം വന്നു വിളക്കൂതി" എന്ന ചിത്രത്തിലെ മനോഹരമായ ഫ്രണ്ട്ഷിപ്പ് ഗാനം റിലീസ് ചെയ്തു. എആര്‍കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ ആണ് ചിത്രം നിർമ്മിക്കുന്നത്. "തലതെറിച്ചൊരു ആൾക്കൂട്ടം" എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമേൻ, അങ്കമാലി ഡയറീസ് എന്നിവയുടെ മ്യൂസിക് ഡയറക്ടർ പ്രശാന്ത് പിള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലർ ആണ് മറിയം വന്നു വിളക്കൂതി.

 

OTHER SECTIONS